Flash News

6/recent/ticker-posts

രജനീകാന്തിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം

Views


തമിഴ് സൂപ്പർതാരം രജനീകാന്തിന് രാജ്യത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം. മോഹൻലാലും ശങ്കർ മഹാദേവനും അടങ്ങുന്ന അഞ്ചംഗ ജൂറിയാണ് തെരഞ്ഞെടുത്തത്. 50 വർഷ കാലത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള സമഗ്ര സംഭവനയ്ക്കാണ് പുരസ്‌കാരം. മെയ് മാസം പുരസ്‌കാരം നൽകും.

കേന്ദ്ര വാർത്ത വിതരണ മന്ത്രി പ്രകാശ് ജാവേദ്ക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 50 വർഷത്തെ കിരീടം വെക്കാത്ത രാജാവാണ് രജനീകാന്തെന്നും ഇതിന് പിന്നിൽ രാഷ്ട്രീയം ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. 2000ത്തിൽ പദ്മ ഭൂഷണും 2016ൽ പദ്മ വിഭൂഷണും നൽകി രാജ്യം രജനികാന്തിനെ ആദരിച്ചിട്ടുണ്ട്.

കേന്ദ്ര വാർത്ത വിതരണ മന്ത്രി പ്രകാശ് ജാവേദ്ക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 50 വർഷത്തെ കിരീടം വെക്കാത്ത രാജാവാണ് രജനീകാന്തെന്നും ഇതിന് പിന്നിൽ രാഷ്ട്രീയം ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. 2000ത്തിൽ പദ്മ ഭൂഷണും 2016ൽ പദ്മ വിഭൂഷണും നൽകി രാജ്യം രജനികാന്തിനെ ആദരിച്ചിട്ടുണ്ട്.

1950ൽ കർണാടകയിലാണ് രജനികാന്ത് ജനിച്ചത്. ശിവാജി റാവു എന്നാണ് യഥാർത്ഥ പേര്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കൂലിയായും ബസ് കണ്ടക്ടറായും ഉൾപ്പടെ നിരവധി തൊഴിലുകൾ അദ്ദേഹം ചെയ്തു. ആ കാലത്തണ് അദ്ദേഹം മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയ പഠനത്തിന് ചേർന്നത്. പഠന കാലത്തെ അദ്ദേഹത്തിന്റെ പ്രകടനം കണ്ട സംവിധായകൻ കെ ബാലചന്ദർ തമിഴ് പഠിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ബാലചന്ദറിന്റെ അപൂർവ രാഗങ്ങൾ എന്ന സിനിമയിലൂടെയാണ് അദ്ദേഹം തമിഴ് ചലച്ചിത്ര മേഖലയിലേക്ക് എത്തുന്നത്. ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷങ്ങൾ ചെയ്തു.

ഐവി ശശി സംവിധാനം ചെയ്ത അലാവുദ്ധീനും അത്ഭുത വിളക്കും എന്ന സിനിമയിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യം അദ്ദേഹം അറിയിച്ചു. 1970കളുടെ അവസാനത്തോടെ അമിതാഭ് ബച്ചന്റെ നിരവധി ചിത്രങ്ങളുടെ തമിഴ് റീമേക്കുകളിൽ അദ്ദേഹം അഭിയനയിച്ചു. ഡോണിന്റെ റീമേക്കായ ബില്ല, അമർ അക്ബർ അന്തോണിയുടെ റീമേക്കായ ശങ്കർ സൈമൺ സലിം എന്നീ ചിത്രങ്ങൾ അതിൽ ഉൾപെടും. ബില്ല അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വിജയമായി മാറുകയും ചെയ്തു. 1980കളുടെ തുടക്കത്തോടെ രജനികാന്ത് എന്ന സൂപ്പർതാരത്തിന്റെ വളർച്ചയാണ് തമിഴ് സിനിമ കണ്ടത്.



Post a Comment

0 Comments