Flash News

6/recent/ticker-posts

ക്വാറന്റീന്‍ വേണ്ടാത്ത രാജ്യങ്ങളുടെ ലിസ്റ്റ് വീണ്ടും പുതുക്കി അബുദാബി

Views അബുദാബി :  ക്വാറന്റീന്‍ വേണ്ടാത്ത രാജ്യങ്ങളുടെ ലിസ്റ്റ് അബുദാബി വീണ്ടും പുതുക്കി. പുതുക്കിയ ഗ്രീന്‍ ലിസ്റ്റില്‍ സൗദി അറേബ്യ ഉള്‍പ്പെടെ 13 രാജ്യങ്ങളുടെ പേരുകളാണുള്ളത്. ഓസ്‌ട്രേലിയ, ഭൂട്ടാന്‍, ബ്രൂണൈ, ചൈന, ഗ്രീന്‍ലാന്റ്, ഹോങ്കോംഗ്, ഐലന്റ്, കസാക്കിസ്ഥാന്‍, മൗറീഷ്യസ്, മൊറോക്കോ, ന്യൂസിലാന്റ്, സൗദി അറേബ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് പുതുക്കിയ ഗ്രീന്‍ ലിസ്റ്റില്‍ ഉള്ളത്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ അബുദാബിയില്‍ എത്തിയതിനുശേഷം നിര്‍ബന്ധിത ക്വാറന്റീന്‍ നടപടികളില്‍ നിന്നും ഒഴിവാക്കുമെന്ന് അബുദാബി സാംസ്‌കാരിക, ടൂറിസം വകുപ്പ് അറിയിച്ചു.


Post a Comment

0 Comments