Flash News

6/recent/ticker-posts

യു.എ.ഇയില്‍ കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ഏപ്രില്‍ എട്ടു വരെ നീട്ടി

Views
റാസല്‍ഖൈമ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയില്‍ ഏര്‍പ്പെടുത്തിയ കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ഏപ്രില്‍ എട്ടു വരെ നീട്ടിയതായി റാസല്‍ഖൈമയിലെ അധികൃതര്‍ അറിയിച്ചു. 

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഫെബ്രുവരി 10 ന് പ്രഖ്യാപിച്ചിരുന്ന നിയമങ്ങളാണ് ഏപ്രില്‍ എട്ടു വരെ നീട്ടിയത്. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം പൊതു ബീച്ചുകളും പാര്‍ക്കുകളും 70 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും. ഷോപ്പിംഗ് മാളുകള്‍ 60 ശതമാനം ശേഷിയിലും പൊതു ഗതാഗതം 50 ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കും.

സിനിമാ തീയ്യറ്ററുകള്‍, വിനോദ പരിപാടികള്‍ തുടങ്ങിയവ 50 ശതമാനം, ഫിറ്റ്‌നസ് സെന്ററുകളും ജിമ്മുകളും 50 ശതമാനം, ഹോട്ടലുകളിലെ പൂളുകളും സ്വകാര്യ ബീച്ചുകളും 50 ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കും.

കുടുംബ, സാമൂഹിക ഒത്തുചേരലുകളില്‍ (വിവാഹങ്ങള്‍ പോലുള്ളവ) അനുവദിച്ചിരിക്കുന്ന വ്യക്തികളുടെ എണ്ണം 10 ആളുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത് തുടരും. ശവസംസ്‌കാര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം.

പൊതുസ്ഥലങ്ങളില്‍ രണ്ട് മീറ്റര്‍ സാമൂഹിക അകലം ഉറപ്പാക്കണം. അതേസമയം, റെസ്റ്റോറന്റുകളിലും കഫേകളിലും ഒരേ കുടുംബത്തില്‍ പെട്ടവരല്ലെങ്കില്‍ നാലില്‍ കൂടുതല്‍ പേര്‍ക്ക് ഒരുമിച്ച് ഇരിക്കാന്‍ അനുവാദമില്ല.


Post a Comment

0 Comments