Flash News

6/recent/ticker-posts

കൽപകഞ്ചേരി സ്കൂൾ വിദ്യാർഥി വിനോദയാത്രക്കിടെ ഇടുക്കിയിൽ മുങ്ങി മരിച്ചു

Views

മലപ്പുറം: കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസിൽ നിന്നും വിദ്യാർഥികൾ സംഘടിച്ച് ടൂർ പോയ സംഘത്തിലെ വിദ്യാർഥി മരിച്ചു.വരമ്പനാലയിലെ കടായിക്കൽ നാസർ എന്ന മാനുപ്പ യുടെ മകൻ നിഹാൽ ( 17) ആണ് മരണപ്പെട്ടത്. പ്ലസ് ടു, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലെ വിദ്യാർഥികളാണ് കഴിഞ്ഞ ദിവസം ഇടുക്കിയിലേക്ക് വിനോദയാത്ര പോയത്. സ്വിമ്മിംഗ് പൂളിൽ കുളിക്കുന്നതിനിടെ തലയിടിച്ചാണ് മരണം സംഭവിച്ചത്.മൃതദേഹം ഇടുക്കി കട്ടപ്പന മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുണ്ട്.


Post a Comment

1 Comments

  1. അദ്ധ്യാപകരുടെയോ രക്ഷിതാക്കളുടെയോ കൂടെയും അവരുടെ മേൽനോട്ടത്തിലും സംരക്ഷണയിലും അല്ലാതെ യുവാക്കളെ ഒരിക്കലും വിനോദയാത്രക്കോ പഠനയാത്രക്കോ രക്ഷിതാക്കൾ പറഞ്ഞുവിടരുത് . കൂട്ടുകാർ മാത്രമായി ഒരു യാത്ര പോകുമ്പോൾ കൂട്ടത്തിൽ കേമൻ താനാണെന്നു കാണിക്കാൻ ഓരോരുത്തരും പല പല സാഹസങ്ങളും കാണിക്കും. അങ്ങനെ കാണിക്കുന്ന മിക്ക സാഹസങ്ങളും മരണത്തിൽ കലാശിക്കുകയും ചെയ്യും. പരേതന്റെ ആത്മാവിനു നിത്യശാന്തി ലഭ്യമാക്കണേയെന്നു ഈശ്വരനോട് പ്രാർത്ഥിക്കുന്നു .

    ReplyDelete