Flash News

6/recent/ticker-posts

ആപ്പിലായി കേരള പോലീസ് :തെലുഗ് സിനിമയെ വെല്ലുന്ന പോൽ-ആപ്പ് വീഡിയോ.

Views


കേരള പോലീസിൻ്റെ സേവനങ്ങൾ ഒറ്റ ആപ്ലിക്കേഷനിൽ ലഭ്യമാകുന്ന സംവിധാനം നിലവിൽ വന്നു.പോൽ-ആപ്പ് . ‘പോൽ ആപ്പിനെ’ പരിചയപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പുറത്തിറക്കി. തെലുഗ് സിനിമയെ വെല്ലുന്ന മേക്കിംഗ് ആണ് വീഡിയോയുടെ ഹൈലൈറ്റ്.ഒരാളെ കുറച്ചുപെർ ചേർന്ന് വെടിവെച്ച് കൊല്ലാൻ ശ്രമിക്കുന്നതും പോൽആപ്പിലൂടെ വിവരം അറിയിച്ചതിനു പിന്നാലെ പൊലീസെത്തി അയാളെ രക്ഷപ്പെടുത്തുന്നതുമാണ് വിഡിയോയുടെ പ്രമേയം. കേരള പോലീസിന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക്‌ പേജില്‍ റിലീസ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
ജനങ്ങള്‍ അറിയേണ്ട പോലീസിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാകും. പോലീസിന്റെ എല്ലാ സോഷ്യല്‍ മീഡിയ പേജുകളും ഇതില്‍ ലഭിക്കും. ട്രാഫിക് നിയമങ്ങള്‍ പഠിപ്പിക്കുന്ന ട്രാഫിക് ഗുരു, യാത്രകള്‍ക്ക് ഉപകാരമായ ടൂറിസ്റ്റ് ഗൈഡ്, സൈബര്‍ മേഖലയിലെ തട്ടിപ്പുകള്‍ തടയാനുള്ള നിര്‍ദ്ദേശങ്ങള്‍, പ്രധാനപ്പെട്ട സര്‍ക്കാര്‍ വെബ് സൈറ്റുകളുടെ ലിങ്കുകള്‍ എന്നിവയും ആപ്പില്‍ ലഭ്യമാണ്.
സാധാരണക്കാര്‍ക്ക് വളരെയെളുപ്പം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന്‍ സൂചിപ്പിക്കാന്‍ ആപ്പിന് കഴിയും. കേരളാ പോലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പര്‍, ഇ മെയില്‍ വിലാസവും ആപ്പില്‍ ലഭ്യമാണ്. പ്രഥമവിവര റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്.
സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി ആപ്പില്‍ പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ രജിസ്റ്റര്‍ ചെയ്ത മൂന്നു മൊബൈല്‍ നമ്പറിലേയ്ക്ക് ആപ്പ് ഉപയോഗിക്കുന്നയാളുടെ ലൊക്കേഷന്‍ അയയ്ക്കാന്‍ കഴിയും. അത്യാവശ്യഘട്ടങ്ങളില്‍ ഈ നമ്പറുകളിലേയ്ക്ക് എസ് ഒ എസ് കാള്‍ ചെയ്യാനും സാധിക്കും. വനിതകള്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസറുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം നിശ്ചയിക്കാനും ഈ ആപ്പ് മുഖേന സാധിക്കും.
പോലീസ് എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിലേയ്ക്ക് സേവനം ആവശ്യപ്പെട്ടുകൊണ്ട് സന്ദേശം അയയ്ക്കാന്‍ പ്രത്യേകം സംവിധാനം ഏര്‍പ്പെടിത്തിയിട്ടുണ്ട്. വീട് പൂട്ടി പോകുന്ന അവസരങ്ങളില്‍ അക്കാര്യം ബന്ധപ്പെട്ട സ്റ്റേഷനില്‍ അറിയിക്കാനും ഈ ആപ്പ് ഉപയോഗിക്കാം.

വീഡിയോ കാണാം 👇




ചില വിഭാഗങ്ങളില്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ വിവരണവും ഫോട്ടോയും നേരിട്ട് പോലീസിന് അയയ്ക്കാന്‍ ഈ ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും വിവരങ്ങള്‍ അവരുടെ ഫോട്ടോ ജിയോടാഗ് ചെയ്ത് പോലീസിന് നല്‍കാം. പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് തങ്ങളുടെ അനുഭവങ്ങള്‍ വിവരിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

Post a Comment

1 Comments

  1. പോൽ ആപ് കൂട്ടിവായിച്ചാൽ പൊല്ലാപ്പു ആകും. അതുകൊണ്ട് നോക്കിയും കണ്ടുമൊക്കെ ആ ആപ്പെടുത്തു പെരുമാറിയാൽ മതി . പോലീസിനോടാണ് കളി . സൂക്ഷിച്ചാൽ ദുഖിക്കേണ്ട . പോലീസിനെ ഭരിക്കുന്ന പാർട്ടിയിലും അതിന്റെ നേതാക്കളിലും നിങ്ങള്ക്ക് അസാമാന്യമായ സ്വാധീനമുണ്ടെങ്കിൽ നിങ്ങക്ക് ഈ ആപ്പ് പ്രയോജനപ്പെട്ടേക്കാം . അല്ലാത്തപക്ഷം ചിലപ്പോഴത് നിങ്ങളുടെ കൊലക്കയറായേക്കാം . സൂക്ഷിക്കുക , ദുഖിക്കേണ്ടി വരരുത് .

    ReplyDelete