Flash News

6/recent/ticker-posts

മധ്യപ്രദേശിൽ കോവിഡ്‌ ബാധിതന്‍റെ മൃതദേഹം ആംബുലൻസിൽനിന്ന്‌ വീണു ശവശരീരങ്ങൾ ഒളിച്ചു കടത്തുന്നു...

Views

ഭോപ്പാൽ : കോവിഡ് ബാധിച്ചു മരിച്ചുവരുടെ കണക്ക് അറിയാതിരിക്കാൻ മൃതദേഹങ്ങൾ ഒളിച്ചു കടത്തി നശിപ്പിക്കുന്നു. മൃതദേഹങ്ങൾ ബന്ധുക്കൾക്കു ലഭിക്കുന്നില്ലായെന്ന പരാതിക്കിടയിലാണ് ആംബുലൻസിൻ്റെ രഹസ്യ അറയിൽ കടത്തി നശിപ്പിക്കാൻ കൊണ്ടുപോയ മൃതദേഹം റോഡിലേയ്ക്കു തെറിച്ചുവീണത്.

വീഡിയോ കാണുക👇 മധ്യപ്രദേശിൽ കോവിഡ് രോഗികളുടെ മരണവിവരം മറച്ചുവയ്ക്കുന്നെന്ന പരാതികൾക്കിടെ ശ്മശാനത്തിലേക്കുകൊണ്ടുപോയ മൃതദേഹം ആംബുലൻസിൽനിന്ന് വഴിയിൽവീണു. വിദിഷ ജില്ലാ ആശുപത്രിയിൽനിന്ന് മൃതദേഹവുമായി പുറത്തേക്ക് പോയ ആംബുലൻസിൽനിന്നാണ് മൃതദേഹം പുറത്തേക്ക് വീണത്. ആംബുലൻസിന്റെ പിന്നിലെയും വശങ്ങളിലെയും ചില്ലുകൾ തകർന്ന നിലയിലായിരുന്നു. കുടുംബാംഗങ്ങളെ അറിയിക്കാതെ മൃതദേഹങ്ങൾ മറവുചെയ്യുകയാണെന്ന പരാതിക്കിടെയാണ് സംഭവം.


Post a Comment

1 Comments

  1. മൃതദേഹങ്ങൾ സംസാരിക്കുമായിരുന്നെങ്കിൽ ?. പാതിരാനേരത്തു സൂര്യനുദിച്ച പോലെയൊരു അനുഭവമാകുമായിരുന്നു . ഓരോ മൃതദേഹങ്ങൾക്കും എന്തെല്ലാം കഥകൾ പറയാ നുണ്ടാകുമായിരുന്നു ?.

    ReplyDelete