Flash News

6/recent/ticker-posts

കൊവിഡ് വ്യാപനം തടയാന്‍ ‘ബാക് റ്റു ബേസിക്സ്’ ആഹ്വാനവുമായി മുഖ്യമന്ത്രി

Views


തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വീണ്ടും രൂക്ഷമായ വ്യാപനത്തിലേക്ക് നീങ്ങുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ആഹ്വാനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുപോലൊരു സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന് ലോകത്തിനു മുന്നിൽ തെളിയിച്ച ജനതയാണ് നമ്മൾ. ഭയപ്പെട്ടുകൊണ്ടല്ല, ജാഗ്രതയോടെയാണ് നമ്മൾ കോവിഡ് രോഗവ്യാപനത്തെ പ്രതിരോധിച്ചത്. എന്ന് ഒന്നാം വ്യാപന കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന മുഖ്യമന്ത്രി, ഒന്നാമത്തെ തരംഗം ഉണ്ടായപ്പോൾ ഉള്ളതിനേക്കാൾ സുസജ്ജമാണ് ഇപ്പോൾ നമ്മുടെ കോവിഡ് പ്രതിരോധ ആരോഗ്യസംവിധാനങ്ങൾ എന്നും പറയുന്നു. എങ്കിലും രോഗം പിടിപെടാതിരിക്കാനുള്ള ശ്രദ്ധയാണ് ഏറ്റവും പ്രധാനം. രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചാൽ, ആരോഗ്യസംവിധാനങ്ങൾക്ക് ആ സാഹചര്യം താങ്ങാൻ കഴിയാതെ പോകും. അത്തരമൊരു അവസ്ഥ ഉണ്ടാക്കില്ലെന്ന് നമ്മൾ ഉറപ്പിക്കണമെന്നും മുഖ്യമന്ത്രി പറയുന്നു


Post a Comment

0 Comments