Flash News

6/recent/ticker-posts

വാട്സാപ്പ് ഇനി മിന്നിത്തിളങ്ങും ; കിടിലൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്

Views

ലോകത്തിൽ തന്നെ ഉപയോക്താക്കളുടെ എണ്ണത്തിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ആപ്പുകളിൽ ഒന്നാണ് വാട്സാപ്പ്. ഇടയ്ക്കിടെ തകർപ്പൻ ഫീച്ചറുകൾ അവതരിപ്പിക്കാറുള്ള വാട്സാപ്പ് ഇത്തവണ വരാനൊരുങ്ങുന്നത് കിടിലം ഫീച്ചറുമായാണ്.

വാട്സാപ് ആപ്പ്ളിക്കേഷന്റെ ഉള്ളിലെ നിറം മാറ്റാൻ കഴിയുന്ന ഫീച്ചറാണ് പുതുതായി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. 

വാട്സാപ്പ് ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുന്ന വാട്സാപ്പ് ബീറ്റാ ഇൻഫോയാണ് പുതിയ ഫീച്ചറിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ എപ്പോൾ മുതൽ ലഭിച്ചു തുടങ്ങും, ഏത് തരത്തിലായിരിക്കും ഈ ഫീച്ചർ തുടങ്ങിയ കാര്യങ്ങൾ വാട്സാപ്പ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.


Post a Comment

0 Comments