Flash News

6/recent/ticker-posts

30 മില്യൺ കാഴ്ചക്കാർ; ഹിറ്റായി 'അഡാർ ലവ്' ഹിന്ദി പതിപ്പ്, താരമായി നൂറിൻ..!

Views
30 മില്യൺ കാഴ്ചക്കാർ; ഹിറ്റായി 'അഡാർ ലവ്' ഹിന്ദി പതിപ്പ്,  താരമായി നൂറിൻ..!

ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട് യുട്യൂബിലെത്തിയ മലയാളചിത്രം ഒരു അഡാർ ലവ് വൻ ഹിറ്റ്. ‘ഏക് ധന്‍സ് ലവ്വ് സ്റ്റോറി’ എന്ന പേരിലാണ് ഹിന്ദി പതിപ്പ് യൂട്യൂബിൽ എത്തിയിരിക്കുന്നത്. പതിനൊന്ന് ദിവസം കൊണ്ട് 30 മില്യൻ കാഴ്ചക്കാരെയാണ് വിഡിയോക്ക് ലഭിച്ചിരിക്കുന്നത്. 
ഹിന്ദി പതിപ്പില്‍ നൂറിന്‍ ഷെരീഫിനും കയ്യടികൾ നിറയുകയാണ്. കമന്റ് ബോക്സിൽ നൂറിനുള്ള അഭിനന്ദനപ്രവാഹങ്ങള്‍ നിറയുകയാണ്. ചിത്രത്തിൽ ഗാഥ എന്ന കഥാപാത്രത്തെയാണ് നൂറിൻ അവതരിപ്പിച്ചിരിക്കുന്നത്. 

വിസഗാര്‍ എന്ന ഹിന്ദി യുട്യൂബ് ചാനലിലൂടെയാണ് ഹിന്ദി പതിപ്പ് റിലീസ് ചെയ്തിരിക്കുന്നത്. റോഷന്‍ അബ്ദുള്‍ റഹൂഫ്, നൂറിന്‍ ഫെരീഫ്, പ്രിയ പ്രകാശ് വാര്യര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.


Post a Comment

0 Comments