റെക്കോർഡുകൾക്കൊപ്പം ഉമ്മൻചാണ്ടി വീണ്ടും നിയമസഭയിലേക്ക്
ഒരേ മണ്ഡലത്തിൽ നിന്നും വിജയം തുടർച്ചയായ പന്ത്രണാം തവണയും വിജയിച്ച് ഉമ്മൻചാണ്ടി വീണ്ടും നിയമസഭ കയറും. ഇതോടെ നിയമസഭയിലെ തലമുതിർന്ന നേതാവായിരിക്കും അദ്ദേഹം.
കെ.എം മാണിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരിക്കുകയാണ് ഇപ്പൊൾ ഉമ്മന്‍ ചാണ്ടി. ഇപ്പോൾ ജീവിച്ചിരിക്കുന്ന ആളുകളിൽ ഈ റെക്കോര്‍ഡിന് ഉടമയായ ഏക വ്യക്തിയും അദ്ദേഹമാണ്.
പന്ത്രണ്ടാം കേരള നിയമസഭ ഇന്ന് ആരംഭിക്കും. ഈ നിയമസഭയിൽ ഒരു വര്‍ഷവും മൂന്ന് മാസവും കഴിയുമ്പോള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത് മറ്റൊരു നേട്ടം. കേരള നിയമസഭയുടെ ആറര പതിറ്റാണ്ട് നീളുന്ന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം അംഗമായിരുന്ന ആള് എന്ന റെക്കോര്‍ഡാണ് ആ ദിവസം അദ്ദേഹത്തെ കാത്തിരിക്കുന്നത്. അതോടെ നിയമസഭയിൽ അദ്ദേഹം 18,729 ദിവസം പൂർത്തിയാക്കും.
3 Comments
This comment has been removed by the author.
ReplyDeleteബഹുമാനപ്പെട്ട മുൻമുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയദ്ദേഹത്തിന്റെ ഈ റെക്കോർഡ് ഇനി ആരാലും തകർക്കപ്പെടുമെന്ന് കരുതാനാ വില്ല . ജനാധിപത്യത്തെ കുറിച്ച് വോട്ടർമാരായ ജനങ്ങൾ കൂടുതൽ കൂടുതൽ ബോധവാന്മാരായിക്കൊണ്ടിരിക്കുകയാണല്ലോ . എങ്കിലും സ്വരം നല്ലപ്പോഴേ പാട്ട് നിറുത്തേണമെന്ന് , അങ്ങയോടുള്ള സ്നേഹബഹുമാനാതിരേകത്താൽ വിനയാന്വിതനായി അപേക്ഷിക്കുന്നു .
ReplyDeleteമുകളിലെ കമന്റിൽ ചില അക്ഷരങ്ങൾ അപ്രത്യക്ഷമായതായി കാണുന്നു. മാന്യവായനക്കാർ ദയവായി തെറ്റിദ്ധരിക്കരുതെന്നു വിനീതമായി അപേക്ഷിക്കുന്നു.
ReplyDelete