Flash News

6/recent/ticker-posts

ബ്ലാക്ക് ഫംഗസിൻ്റെ ഉടവിടം മാസ്ക് ...!

Views


       കൊറോണ വൈറസ് ഇന്ന് രാജ്യത്തിൻ്റെ എല്ലാ കോണുകളും കീഴടക്കിയിരിക്കുകയാണ്. നാടും നഗരവും ഭീതിയിൽ അടഞ്ഞ് കിടക്കുകയാണ്. അതിനിടക്കാണ് 'ബ്ലാക്ക് ഫംഗസ് ' എന്ന രോഗം വിളയാടിക്കൊണ്ടിരിക്കുന്നത്.ബ്ലാക്ക് ഫംഗസ് ഇന്നോ ഇന്നലയോ പൊട്ടിമുളച്ചതല്ല.പണ്ടുമുതലേ ഇതുണ്ടെങ്കിലും നാം അറിയപ്പെട്ടിരുന്നില്ല. കോട്ടൺ തുണികളിലും മറ്റും കാണപ്പെടുന്ന കറുത്ത നിറത്തിലുള്ള ചെറിയ ചെറിയ പുള്ളികളാണ് ബ്ലാക്ക് ഫംഗസ്, അഥവാ കരിമ്പൻ കുത്തൽ.ഇത്തരം കരിമ്പൻ കുത്തലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് കൊണ്ട് ഒരു പ്രശ്നവുമില്ല. പക്ഷേ, ശ്വസിക്കാൻ പാടില്ല. അതാണ് ഗുരുതര പ്രശ്നങ്ങൾക്കിടയാക്കുന്നത്. മുമ്പ് നമ്മളാരും മാസ്ക് ധരിച്ചിരുന്നില്ലല്ലോ ... എന്നാൽ ,ഇന്ന് കോവിഡിൻ്റെ വരവോടെ മാസ്ക് ധരിക്കാൻ നാം ഓരോരുത്തരും നിർബന്ധിതരായി.
         നാം ധരിക്കുന്ന മാസ്ക് ശുചീകരിക്കാതെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതും ശുചീകരിച്ച മാസ്ക് ഈർപ്പത്തോടെ ധരിക്കുന്നതും ബ്ലാക്ക് ഫംഗസിന് കാരണമാണ്.ഒരു മാസക് തന്നെ മണിക്കൂറുകളോളം ധരിച്ചാൽ വിയർക്കുകയും മാസ്കിൽ ഈർപ്പം വരികയും ബ്ലാക്ക് ഫംഗസിനിടയാകുകയും ചെയ്യും. ധരിക്കുന്ന മാസ്കുകൾ വിയർപ്പോടെ ഉണങ്ങാൻ അനുവദിക്കാതെ വേഗത്തിൽ കഴുകി വൃത്തിയാക്കുക.വൃത്തിയാക്കിയ മാസ്ക് ഉണങ്ങുന്നതിന് മുമ്പ് ധരിക്കരുത്.
       നമ്മുടെ കണ്ണിന് കാണാൻ കഴിയുന്ന ബ്ലാക്ക് ഫംഗസ് (കരിമ്പൻ കുത്തൽ) പ്രത്യക്ഷമാകുന്നതിന് മുമ്പേ തുണികളിൽ പിടിപെട്ടിരിക്കും. നാം ഇതറിയാതെയും കരിമ്പൻ കുത്തൽ കണ്ടിട്ടും ഒഴിവാക്കാതെ ഇത്തരത്തിലുള്ള മാസ്കുകൾ ധരിക്കുമ്പോൾ ഈ ഫംഗസുകൾ ശ്വസനം വഴി മൂക്കിലൂടെ ശരീരത്തിനകത്തെത്തുന്നു.അതോടെ ബ്ലാക്ക് ഫംഗസ് ശരീരത്തെ കീഴടക്കുന്നു.
       ഈ രോഗത്തിൻ്റെ പ്രാഥമിക ലക്ഷണങ്ങൾ നോക്കാം, മൂക്കിൻ്റെ ഒരു ഭാഗം എപ്പോഴും അടഞ്ഞ് കിടക്കുക, മൂക്കിൽ നിന്ന് പഴുപ്പ് ,ദുർഗ്ഗന്ധം,രക്തം എന്നിവ പുറത്ത് വരിക, മൂക്കിൽ വേദന അനുഭവപ്പെടുക ,കണ്ണിന് ചുറ്റും മുഖത്തും നീര്, കണ്ണിൽ ചുവപ്പ് പരക്കുക, പല്ല് പൊഴിയുക, മോണയുടെ നിറം മാറുക, തലവേദന, പനി തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ.
       മണ്ണിലും മരത്തിലും കോട്ടൺ തുണികളിലും ധാരാളം കണ്ട് വരുന്ന ബ്ലാക്ക് ഫംഗസ്‌ ശരീരത്തിലേക്ക് പ്രവേശിക്കാൻ നമ്മൾ വഴി വെച്ച് കൊടുക്കരുത്. വൃത്തിയുള്ള മാസ്ക് മാത്രം ധരിക്കുക. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ടി വരില്ല. നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിലാണെന്ന് എപ്പോഴും ഓർമ്മിക്കുക.




Post a Comment

0 Comments