Flash News

6/recent/ticker-posts

ഇന്ത്യയിൽ നിന്നും ജൂലൈ 6 വരെ യു.എ.ഇയിലേക്ക് വിമാന സര്‍വീസുണ്ടാകില്ലെന്ന്- എയര്‍ ഇന്ത്യ

Views
ന്യൂഡൽഹി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ ആറ് വരെ സര്‍വീസ് നടത്തില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്കുള്ള മറുപടിയായി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 23 മുതല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുഎഇ പ്രവേശനാനുമതി നല്‍കിയതോടെ ആശ്വാസത്തിലായിരുന്ന പ്രവാസികള്‍ ഇതോടെ വീണ്ടും ആശങ്കയിലാണ്.

യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ കാരണം ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസുകളുണ്ടാകില്ലെന്നാണ് എയര്‍ ഇന്ത്യയുടെ അറിയിപ്പ്. കൂടുതല്‍ വിവരങ്ങള്‍ ട്വിറ്ററിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്‍സൈറ്റിലൂടെയും ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.


Post a Comment

1 Comments

  1. നാട്ടിൽ കുടുങ്ങിയ കുറെയാളുകളുടെ UAE ലുള്ള തൊഴിലുകൾ നഷ്ടപ്പെടുന്നതുവരെ AIR INDIA ഈ കളി കളിച്ചുകൊണ്ടേയിരിക്കും . ഇത്‌ മഹാരാജാവിന്റെ പതിവ് കളികളിലൊന്നു മാത്രം . നൂറോ അതിലധികമോ ആളുകൾ ഏതെങ്കിലും വിമാനം ചാർട്ടർ ചെയ്തു വരുത്തി പോകാൻ പറ്റുമോ എന്നന്വേഷിക്കുക . ഉള്ള ജോലി പോകുന്നതിനു മുമ്പ് എങ്ങനെയെങ്കിലും അക്കരെയെത്തി ജോലിയിൽ ജോയിൻ ചെയ്തു ജോലി നഷ്ടപ്പെടാതെ നോക്കുക സഹോദരന്മാരേ . പഴയ വാഹനമായ കള്ളലോഞ്ചും ധൈര്യമുള്ളമുള്ളവർക്ക് പരീക്ഷിക്കാവുന്നതാണ് . വേറെന്തു ചെയ്യും ?. ഭഗവാൻ കനിഞ്ഞാലും പൂജാരി കനിയുന്നില്ലെങ്കിൽ പിന്നെ മനുഷ്യർ എന്തുചെയ്യും സാർ ?.

    ReplyDelete