Flash News

6/recent/ticker-posts

ടിപിആര്‍ പത്തിന് താഴെയെത്തി; സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും

Views

തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനും താഴെയെത്തിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം ചേരും. 72 ദിവസങ്ങൾക്ക് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെയെത്തിയത്. ഒന്നരലക്ഷം വരെയെത്തിയിരുന്ന പരിശോധനകൾ പകുതിയായി കുറഞ്ഞപ്പോഴും ഇത് കൂടിയതുമില്ല. പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം ഇളവുകൾ വരുന്നതോടെ വ്യാപനം കൂടുമെന്ന ആശങ്കയുണ്ടായെങ്കിലും ഇതുണ്ടായില്ല.

30ന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുണ്ടായിരുന്ന പഞ്ചായത്തുകൾ 25ൽ നിന്ന് 16 ആയിക്കുറഞ്ഞു. പൂർണമായും തുറന്ന സ്ഥലങ്ങളിൽ ഇളവുകളുള്ളപ്പോഴും വ്യാപനം കൂടിയിട്ടുമില്ല. കൂടുതൽ സ്ഥലങ്ങള്‍ ഇളവുകൾ കൂടുതലുള്ള എ-ബി വിഭാഗങ്ങളിലേക്ക് മാറും. ബസ് സർവീസടക്കം അന്തർജില്ലാ യാത്രകൾക്ക് പുതിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകിയേക്കും.



Post a Comment

1 Comments

  1. ഇളവുകൾ കൂടുംതോറും TPR കൂടിക്കൊണ്ടേയിരിക്കും . കോവിഡ് മരുന്നുകൾ സാർവ്വത്രികമായി ലഭ്യമാക്കുകയും സർക്കാർ സൗജന്യചികിത്സ നിറുത്തലാക്കുകയും ചെയ്‌താൽ മാത്രമേ നമ്മുടെ നാട്ടിലെ ജനങ്ങൾ കോവിഡ്പ്രോട്ടോകോൾ ശരിക്കും പാലിക്കുകയുള്ളൂ . അല്ലാത്ത കാലത്തോളം പ്രോട്ടോകോൾ NADAPPAAKKAAN വിധിക്കപ്പെട്ട പോലീസിനെയും സർക്കാരിനെയും ജനങ്ങൾ പരിഹസിച്ചു കൊണ്ടേയിരിക്കും .

    ReplyDelete