Flash News

6/recent/ticker-posts

കൊച്ചിയിൽ യുവതിക്ക് നേരെ കാമുകൻ നടത്തിയത് അതിക്രൂരത. കണ്ണിൽ മുളക് വെള്ളം തളിച്ചു മൂത്രം കുടിപ്പിച്ചു ദിവസങ്ങളോളം പീഡിപ്പിച്ചു.

Views

കൊച്ചിയിൽ യുവതിക്ക് നേരെ കാമുകൻ നടത്തിയത് അതിക്രൂരത. കണ്ണിൽ മുളക് വെള്ളം തളിച്ചു മൂത്രം കുടിപ്പിച്ചു ദിവസങ്ങളോളം പീഡിപ്പിച്ചു.

കൊച്ചി: കൊച്ചിയില്‍ ഇരുപത്തേഴുകാരിയെ കാമുകന്‍ ദിവസങ്ങളോളം ഫ്ലാറ്റില്‍ തടഞ്ഞുവച്ച്‌ ക്രൂരപീഡനത്തിന് ഇരയാക്കി. ദേഹമാസകലം പരിക്കേറ്റ യുവതി രക്ഷപ്പെട്ടത് കാമുകന്‍ ഫ്ലാറ്റിന് പുറത്തിറങ്ങിയ തക്കത്തിന്. എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്ലാറ്റില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തെങ്കിലും ഇയാളെ പിടികൂടാനായില്ല.

എറണാകുളത്ത് ജോലി ചെയ്യുമ്ബോഴാണ് യുവതി മാര്‍ട്ടിന്‍ ജോസഫിനെ പരിചയപ്പെടുന്നത്. ഇതു പിന്നീട് അടുത്ത സൗഹ‌ൃദമായി. കഴിഞ്ഞ ലോക്ഡൗണില്‍ കൊച്ചിയില്‍ കുടുങ്ങിപ്പോയതോടെ യുവതി മാര്‍ട്ടിന്‍ ജോസഫിനൊപ്പം നഗരത്തിലെ ഫ്ളാറ്റില്‍ താമസിക്കാന്‍ തീരുമാനിച്ചു.
ഒരു വര്‍ഷത്തോളം ഭാര്യാഭര്‍ത്താക്കന്മാരെ പോലെയാണ് ഇവര്‍ കഴിഞ്ഞിരുന്നത്. മാര്‍ട്ടിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ യുവതി ഇതു ചോദ്യം ചെയ്തു. അതിനു ശേഷമാണ് യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച്‌ എട്ട് വരെയുള്ള കാലയളവിലായിരുന്നു പീഡനം അരങ്ങേറിയത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇതിനിടെ ഇയാള്‍ പകര്‍ത്തിയിരുന്നു. ഫ്ലാറ്റിന് പുറത്ത് പോവുകയോ പീഡന വിവരം മറ്റാരോടെങ്കിലും പറയുകയോ ചെയ്താല്‍ വീഡിയോ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി.

കണ്ണില്‍ മുളക് വെള്ളം ഒഴിച്ചും മൂത്രം കുടിപ്പിച്ചും മര്‍ദ്ദിച്ചുമെല്ലാം ഉപദ്രവിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഏപ്രില്‍ എട്ടിന് മാര്‍ട്ടിന്‍ ഭക്ഷണം വാങ്ങാന്‍ പുറത്തു പോയപ്പോള്‍ യുവതി ഫ്ളാറ്റില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയ വിവരമറിഞ്ഞ പ്രതി വീണ്ടും ഭീഷണിപ്പെടുത്തി. മാ‌ര്‍ട്ടിനെ ഭയന്ന് യുവതി ഒളിവില്‍ കഴിയുകയാണ്.

കണ്ടെത്താനായില്ലെന്ന് പൊലീസ്

പരാതി ലഭിച്ചയുടന്‍ മാര്‍ട്ടിനെ അന്വേഷിച്ച്‌ മറൈന്‍ഡ്രൈവിലെ ഫ്ളാറ്റിലെത്തിയെങ്കിലും അവിടെ നിന്ന് കടന്നിരുന്നതായി എറണാകുളം സെന്‍ട്രല്‍ പൊലീസ് പറഞ്ഞു. പിന്നീട് പ്രതിയുടെ തൃശൂരിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്ചയോളം പൊലീസ് തൃശൂരില്‍ തമ്ബടിച്ചിരുന്നു. കൊവിഡും ലോക്ഡൗണും അന്വേഷണത്തെ ബാധിച്ചെന്നാണ് പൊലീസ് പറയുന്നത്. പ്രതി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്Post a Comment

1 Comments

  1. കാമുകി എന്ന പേര് സ്വയം സ്വീകരിച്ചാൽ ഒരു യുവതിക്കു മറ്റൊരു പുരുഷന്റെ ഭാര്യാപദം സ്വയം ലഭ്യമാകുന്ന വല്ല നിയമമോ കീഴ്‌വഴക്കാമോ നമ്മുടെ നാട്ടിലുണ്ടോ ?. കുറേക്കാലമായി ഭാര്യാഭർത്താക്കന്മാരെപ്പോലെ (വിവാഹം കഴിക്കാതെ ) ഈ സ്ത്രീ ഇയാളോടൊപ്പം ജീവിക്കുന്നു . അപ്പോൾ അത് പോലെ വിവാഹം കഴിക്കാതെ അയാളോടൊപ്പം ജീവിക്കാനുള്ള അവകാശം മറ്റൊരു സ്ത്രീക്ക് ഇല്ലാതാകുന്നത് ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് . എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ യുവാവിന്റെ പുതിയൊരു സ്ത്രീയിമായിയുള്ള ബന്ധത്തെ പഴയ കാമുകി എന്ന് സ്വയമവകാശപ്പെടുന്നവൾ ചോദ്യം ചെയ്യുന്നത് ?. വിവാഹം കഴിക്കാതെ ഒരന്യ പുരുഷന്റെ കൂടേ കഴിയാൻ തനിക്കുള്ള അവകാശം അതേപോലെ മറ്റൊരു സ്ത്രീക്കും ഇവർ അനുവദിച്ചു കൊടുക്കേണ്ടതല്ലേ ?. ഇത്‌ നിയമപരമായ വിവാഹം ഒന്നുമല്ലല്ലോ . ആദ്യം വന്ന കാമുകിയും രണ്ടാമത് വന്ന കാമുകിയും തമ്മിൽ നിയമപരമായി എന്താണ് വ്യത്യാസം ?. പ്രിവിലേജിൽ വല്ല ഏറ്റക്കുറച്ചിലുകളും ഉണ്ടോ ? . ഏകപത്നീവൃതം ഹിന്ദുക്കൾക്കും കൃസ്‌തിയാനികൾക്കും നിയമമനുസരിച്ചു നിർബന്ധമാണ് . പക്ഷേ ഏകകാമുകീവൃതം നിയമത്തിലുണ്ടോ ആവോ ?. ഏതായാലും എറണാകുളം കാമുകൻ കാആമുകിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചത് തീരെ ശരിയായില്ല . വിവാഹേതര ബന്ധങ്ങൾ എത്ര പഴക്കമുള്ളതാണെങ്കിലും രണ്ടിലൊരാൾക്ക് താൽപ്പര്യം ഇല്ലാതാകുന്നത്തോടെ പരസ്പരം അവകാശവാദങ്ങൾക്കൊന്നും മുതിരാതെ പിരിഞ്ഞുപോകുകയാണ് ചെയ്യേണ്ടത് . അല്ലാത്തപക്ഷം രണ്ടുപേരും വയലന്റാവുകയും അത് മർദ്ദനങ്ങളിലും പരിക്കുകളിലും പരസ്പരാരോപണങ്ങളിലും ചെന്നെത്തുക സ്വാഭാവികമാണല്ലോ. അതിനൊന്നും ഇടകൊടുക്കാതെ ബഹുമാനപ്പെട്ട ഒന്നിച്ചു താമസിക്കുന്ന കാമുകീകാമുകന്മാർ ആ ബന്ധം തുടങ്ങിയത് പോലെത്തന്നെ ആരുമറിയാതെ ബന്ധം ദയവായി അവസാനിപ്പിക്കണം . അല്ലെങ്കിൽത്തന്നെ പോലീസുകാരുടെ വർക്ക്‌ ലോഡ് ഓരോരോ കാരണങ്ങളാൽ ദിവസം തോറുമല്ല മിനിട്ട് തോറുമാണ് കൂടിക്കൂടി വരുന്നത് . "കല്ല് കണ്ടേടത്ത് കൈക്കോട്ടു പിൻവലിക്കണം" എന്ന് പഴയ കാലത്തെ കർഷകർക്കിടയിൽ ഒരു പഴഞ്ചൊല്ലുണ്ട് . വിവാഹം കഴിക്കാതെയുള്ള ഈ ഒരുമിച്ചുള്ള ജീവിതവും ഒരുതരം കൃഷിയായി കണക്കാക്കണം . താൽപ്പര്യക്കുറവ് എന്ന കല്ല് കണ്ണിൽപ്പെട്ടാലുടനെ അവിടെവെച്ചുടനെ കൈക്കോട്ടു പിൻവലിച്ചു കൃഷി ഉപേക്ഷിക്കുന്നതാണ് കാമുകന്മാർക്കും കാമുകിമാർക്കും ഉത്തമം . മർദ്ദനം ഒരു കാരണവശാലും ചെയ്യരുത് . അഹിംസായിലൂന്നി നിന്നുകൊണ്ടുള്ള വിവാഹേതര ബന്ധങ്ങളാണ് ഏറ്റവും ഉൽകൃഷ്ടം . ഹിംസ എല്ലാനിലക്കും നികൃഷ്ടം തന്നെ.

    ReplyDelete