Flash News

6/recent/ticker-posts

എട്ടു കിലോമീറ്റർ നീളവും മൂന്നര കിലോമീറ്റർ വീതിയും; കൊച്ചി തീരത്ത് പുതിയൊരു ദ്വീപ് ഉയരുന്നു.

Views


ഇന്ന് അന്താരാഷ്ട്ര സമുദ്ര ദിനം. എല്ലാ വർഷങ്ങളിലും കടൽ കരയെടുക്കുന്ന പ്രതിഭാസത്തിന് വിപരീതമായി ഇക്കുറി കര കടലിനെ എടുത്തിരിക്കുകയാണ്.കൊച്ചി തുറമുഖത്തിന് സമീപമായി കടലിനുള്ളിൽ പുതിയൊരു ദ്വീപ് തെളിഞ്ഞു വന്നിരിക്കുകയാണ്. എട്ടു കിലോമീറ്റർ നീളവുംമൂന്നര കിലോമീറ്റർ വീതിയുമുള്ള ദ്വീപാണിത്.കടലിൽ രൂപപ്പെട്ട ഈ മണൽത്തിട്ടയുടെ വലിപ്പം കുമ്പളങ്ങി കരയുടെ അഞ്ചിരട്ടിയാണ്.

 2018 കേരളത്തിൽ ഉണ്ടായ ഓഖിയ്ക്ക് ശേഷമാണ് ഇങ്ങനെ ഒരു തുരുത്ത് പൊങ്ങി വരുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടത്. സാധാരണ ഇങ്ങനെ ഉണ്ടായാൽ അല്പം കഴിഞ്ഞ് താഴ്ന്നു പോകാറാണ് പതിവ്. എന്നാൽ കൊച്ചി തുറമുഖ കവാടത്തിനു ഏഴു കിലോമീറ്റർ മാറി മണൽ തുരുത്ത് 21 അടി താഴ്ചയിലേക്ക് വരെ ഉയർന്നു വന്നു.

 ഇതിനെത്തുടർന്ന് കേരള സമുദ്ര പഠന സർവകലാശാല തിട്ടയിൽ അടിഞ്ഞുകൂടിയ മണലിന്റെ സാമ്പിളുകൾ എടുത്ത് പരിശോധിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. മണൽ നിക്ഷേപം  ദ്വീപായി രൂപാന്തരപ്പെടുന്നതിന്റെ സാധ്യതകൾ പഠിച്ച ഒരു മാസത്തിനകം ഫിഷറീസ് വകുപ്പ് റിപ്പോർട്ട് സമർപ്പിക്കും. ഒപ്പം മണൽ നിക്ഷേപത്തിന്റെ സാധ്യതകൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയമിക്കും.

എന്നാൽ ഇത് ചെല്ലാനത്ത് നിന്നും പൂർണമായ മണ്ണാണ് ഇങ്ങനെ അടിഞ്ഞുകൂടിയിട്ടുള്ളതെന്നാണ് തീരദേശവാസികളുടെ വാദം.ഈ മണ്ണ് കറിയിലേക്ക് തന്നെ കയറ്റി ഇടണം എന്നാണ് ഇവരുടെ ആവശ്യം. എങ്കിലും ഖനനത്തിന് പറ്റുന്ന മണ്ണാണെങ്കിൽ കോടികളുടെ രൂപയുടെ ഖനന സാധ്യതയാണ് തുറന്നു വരുന്നത്.


Post a Comment

0 Comments