Flash News

6/recent/ticker-posts

ഇന്ന്‌ സോഷ്യൽ മീഡിയ ദിനം ജനങ്ങൾക്ക് വിവരങ്ങൾ നിർമ്മിക്കാനും പങ്കുവയ്ക്കാനും കൈമാറാനും

Views
+------+------+------+------+------+------+------+

ജൂൺ 30

സോഷ്യൽ മീഡിയ ദിനം.


ഇന്ന്‌ സോഷ്യൽ മീഡിയ ദിനം . ജനങ്ങൾക്ക് വിവരങ്ങൾ നിർമ്മിക്കാനും പങ്കുവയ്ക്കാനും കൈമാറാനും ആശയങ്ങളും ജോലിസാധ്യതകളും പങ്കുവയ്ക്കാനും ചിത്രങ്ങൾ വിഡിയോകൾ എന്നിവയും കൈമാറാനും പങ്കുവയ്ക്കാനും വിവരസാങ്കേതികതാവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള മാർഗങ്ങളിലൂടെ ഉപയുക്തമാക്കുന്ന പരിപാടികളെ പൊതുവേ സമൂഹമാദ്ധ്യമങ്ങൾ അഥവാ സോഷ്യൽ മീഡിയ (Social media) എന്നു പറയുന്നു.

 സോഷ്യൽ മീഡിയ ഉപഭോക്താക്കളിൽ 43.29 ശതമാനം പേരും  ഫെയ്സ്ബുക്കും  വാട്ട്സ് ആപ്പും ഒന്നും ഇല്ലാതെ ജീവിക്കാൻ പോലും ആകില്ല എന്ന  നിലപാടുകാരാണ്.  പ്രമുഖ ടെക്നോളജി ന്യൂസ് സൈറ്റായ  മാഷബിൾ 120  രാജ്യങ്ങളിൽ നിന്നുള്ള 4700  പേരിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം പറയുന്നത്

പുതിയ ലോകത്തിന്റെ പരിച്ഛേദമാണ്‌ സോഷ്യൽ മീഡിയ, നന്മകളും തിന്മകളും ഉള്ള ഒരിടം. എന്നാൽ ഇവിടെ നിയന്ത്രിക്കാൻ ആരുമില്ല എന്നതാണ് ചിലപ്പോഴെങ്കിലും പ്രധാന പോരായ്‌മ

സന്തോഷവും സങ്കടവും അറിവും അനുഭവങ്ങളുമൊക്കെ പങ്കുവയ്‌ക്കാൻ പുതുതലമുറ മുഖ്യമായി ആശ്രയിക്കുന്നത്‌ സമൂഹമാധ്യമങ്ങളെയാണ്. സമൂഹത്തിന്റെ പൊതുവേദിയായി അതു മാറിയതാകട്ടെ ചുരുങ്ങിയകാലംകൊണ്ട് . പ്രതികരണശേഷി നഷ്ടമാകുന്ന നമ്മുടെസമൂഹത്തിനു മനസ്സു തുറന്നു പ്രതികരിക്കാനും ആശയങ്ങൾ പങ്കുവയ്‌ക്കാനും സമൂഹമാധ്യമങ്ങൾ ഉപകാരപ്പെടുന്നുണ്ട്. എന്നാൽ അതിനുവേണ്ടി ഉപയോഗിക്കുന്ന'സമയമാണ്'പ്രധാനം.
പുതിയ ലോകത്തിന്റെ പരിച്ഛേദമാണ്‌ സോഷ്യൽ മീഡിയ. നന്മകളും തിന്മകളും ഉള്ള ഒരിടം. എന്നാൽ ഇവിടെ നിയന്ത്രിക്കാൻ ആരുമില്ല എന്നതാണ് ചിലപ്പോഴെങ്കിലും പ്രധാന പോരായ്‌മ.

തല ഉയർത്തിപ്പടിച്ചു നടക്കേണ്ട ഇന്നത്തെ യുവതലമുറയെ തലതാഴ്ത്തിനിർത്തുന്ന സമൂഹമാധ്യമങ്ങളെ നാം കണ്ടില്ലെന്നു നടിക്കരുത്. പലപ്പോഴും തലതാഴ്ത്തി നിൽക്കുന്ന എട്ടും പത്തും വയസ്സുള്ള കുട്ടികളെ കാണുമ്പോൾ സന്തോഷമാണ്. എന്നാൽ അവർ വായിക്കുന്നത്‌ അറിവു നേടാനുള്ള പുസ്‌തകമല്ല, മറിച്ച്‌ മൊബൈൽഫോണിലെ കമന്റുകളാണെന്നറിയുമ്പോൾ മനസ്സിലാക്കുന്നു നമ്മൾ നമ്മുടെ സംസ്കാരത്തെ, നമ്മുടെ പൈതൃകത്തെ മറന്നുകൊണ്ടിരിക്കുന്നുവെന്ന്‌.

കുടുംബങ്ങൾ സമൂഹത്തിന്റെ ആണിക്കല്ലായ കേരളസമൂഹത്തിൽ പല കുടുംബങ്ങളുടെയും അടിത്തറ ഇളകുന്നതും സമൂഹമാധ്യമങ്ങൾ കാരണമാണ്. ജോലികഴിഞ്ഞുവരുന്ന ഭർത്താവ്‌ മുഴുവൻസമയം സോഷ്യൽമീഡിയയിൽ ചെലവഴിക്കുന്നു എന്നു പറയുന്ന ഭാര്യമാരുണ്ട്. ഭർത്താക്കന്മാരെ ശ്രദ്ധിക്കാതെ സോഷ്യൽമീഡിയയിൽ ചെലവഴിക്കുന്ന ഭാര്യമാരും ഉണ്ട്. ഇവരുടെ രണ്ടുപേരുടെയും ഈ സ്വഭാവം കണ്ടുവളരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ പലപ്പോഴും നമ്മൾ മറന്നുപോകുന്നുണ്ട്. അധ്വാനത്തിലൂടെ മാത്രമേ ലോകത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ പറ്റൂ. ചിന്തിച്ചും വായിച്ചും അധ്വാനിച്ചും ലോകം കെട്ടിപ്പടുത്തിയ നമ്മൾ ആരാധിക്കുന്ന മനുഷ്യൻമാർ ഏറെ. എന്നിട്ടും എന്തുകൊണ്ട് ഒരുപാടു പേർക്ക്‌ അലസതയും മടിയും ഉണ്ടാകുന്നു എന്നു ചോദിച്ചാൽ വളരെ ലളിതമാണ്‌ ഉത്തരം‐ അമിതമായ സോഷ്യൽമീഡിയ ഉപയോഗം.


Post a Comment

1 Comments

  1. സംഗതിയൊക്കെ കൊള്ളാം . പക്ഷേ പൊതുജനത്തിന് വീണുകിട്ടിയ ഈ സ്വാതന്ത്ര്യത്തിന് തുരങ്കം വെക്കാൻ പ്രാകൃകൃതമനസ്സുള്ള ചില ഭരണാധികാരികൾ നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ് . ജനങ്ങൾ സത്യം സത്യമായി അറിയുന്നതിനെ ചില സ്ഥാപിത താല്പര്യക്കാർ ഭയപ്പെടുന്നു എന്നർത്ഥം .

    ReplyDelete