Flash News

6/recent/ticker-posts

പാർട്ടി കൈവിട്ടു; എം.സി.ജോസഫൈന്‍ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു

Views
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം എംസി ജോസഫൈന്‍ രാജിവെച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തിരുന്നു. വിവാദത്തില്‍ ജോസഫൈന്‍ വിശദീകരണം നല്‍കിയെങ്കിലും നേതൃതലത്തില്‍ പിന്തുണ ലഭിച്ചിരുന്നില്ല. പാര്‍ട്ടിക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടായ പ്രതികരണമാണ് ജോസഫൈന്റേതെന്ന് വിമര്‍ശനം ഉയര്‍ന്നു. സ്ഥാനം രാജിവെക്കണമെന്ന് പാര്‍ട്ടി തന്നെ ആവശ്യപ്പെടുകയായിരുന്നു.

പതിനൊന്ന്മാസം കാലാവധി അവശേഷിക്കുമ്പോഴാണ് ജോസഫൈന്റെ രാജി. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സിപിഎം നേതൃ തലത്തില്‍ ആരുടെയും പിന്തുണ ലഭിച്ചിരുന്നില്ല. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി റഹീം മാത്രമാണ് രാജിവെക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടത്.ജോസഫൈന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെമ്പാടും പ്രതിഷേധങ്ങള്‍ ഉയര്‍ന്ന ഘട്ടത്തിലാണ് രാജിയിലേക്ക് പോകുന്നത്.


Post a Comment

1 Comments

  1. പാർട്ടിക്കു സ്വന്തമായി പോലീസും കോടതിയുമൊക്കെ ഉണ്ടെന്നു പറഞ്ഞ ആ ദിവസം തന്നെ രാജിവെപ്പിച്ചിരുന്നുവെങ്കിൽ ഇത്രത്തോളം നാണക്കേട് പാർട്ടിക്കു ഉണ്ടാകുമായിരുന്നില്ല. പാർട്ടിനേതാക്കളുടെ ധാർഷ്ട്യമാണ് പലപ്പോഴും കമ്യുണിസ്റ്റുപാര്ടികളെ ലോകത്തെല്ലായിടങ്ങളിലും പരാജയത്തോളമെത്തിച്ചത് . റൊമാനിയായിലെ പഴയ കമ്യുണിസ്റ്റ് നേതാവ് ചൗഷെസ്ക്യവിന്റെ ദാരുണാന്ത്യം കണ്ടിട്ടും അതിൽനിന്നും പാഠമുൾക്കൊള്ളാൻ ഒരു കമ്യുണിസ്റ്റുനേതാവും തയ്യാറാകുന്നില്ല. വിനാശകാലേ വിപരീതബുദ്ധി എന്നല്ലാതെ എന്ത് പറയാൻ ?.

    ReplyDelete