Flash News

6/recent/ticker-posts

കോപ അമേരിക്കയിൽ വീണ്ടും ജയവുമായി അർജന്റീന ക്വാർട്ടർ ഫൈനലിൽ.

Views
_'പരാജയം അറിയാതെ 16 മത്തെ മത്സരം ആണ് അർജന്റീന ഇന്ന് പൂർത്തിയാക്കിയത്.'

കോപ അമേരിക്കയിൽ മൂന്നാം മത്സരത്തിൽ പരാഗ്വയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി അർജന്റീന. ഒമ്പതാം മിനിറ്റിൽ പാപ്പു ഗോമസ് നേടിയ ഗോൾ ആണ് അർജന്റീനക്ക് നിർണായക ജയം സമ്മാനിച്ചത്. നിരവധി മാറ്റവും ആയി ഇറങ്ങിയ അർജന്റീന അഗ്യൂറോ, ഡി മരിയ, പാപ്പു ഗോമസ് എന്നിവർക്ക് ആദ്യ പതിനൊന്നിൽ ഇടം നൽകി. അർജന്റീനക്ക് ആയി 147 മത്തെ മത്സരം കളിക്കുന്ന മെസ്സി നൽകിയ പന്ത് കയ്യിലാക്കിയ ഡി മരിയ അളന്നു മുറിച്ചു നൽകിയ പാസിൽ നിന്നു മനോഹരമായി ഗോമസ് ഗോൾ കണ്ടത്തുക ആയിരുന്നു.എൻ്റെ മുക്കം കായികം ന്യൂസ്. തുടർന്ന് മെസ്സിയുടെ ഫ്രീകിക്ക് ശ്രമവും ചെറിയ വ്യത്യാസത്തിൽ ആണ് പുറത്ത് പോയത്.

    ഗോൾ നേടിയ ശേഷം കൂടുതൽ അവസരങ്ങൾ തുറക്കാതിരുന്ന അർജന്റീനക്ക് എതിരെ രണ്ടാം പകുതിയിൽ പരാഗ്വയെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പലപ്പോഴും മിഗ്വൽ അൽമിരോന്റെ വേഗം അർജന്റീനക്ക് തലവേദന ആയി. എന്നാൽ പന്ത് കൂടുതൽ സമയം കൈവശം വച്ചു എങ്കിലും അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിനെ ഒരിക്കൽ പോലും പരീക്ഷിക്കാൻ പരാഗ്വയെക്ക് ആയില്ല. അത്ര മികച്ച പ്രകടനം അല്ല എങ്കിലും ജയം നേടാൻ ആയതോടെ മൂന്നു കളികളിൽ നിന്നു 2 ജയവും 1 സമനിലയും ആയി അർജന്റീന എ ഗ്രൂപ്പിന്റെ തലപ്പത്ത് എത്തി. ഒപ്പം ക്വാർട്ടർ ഫൈനലിലേക്ക് അർജന്റീന യോഗ്യതയും നേടി. ഇതോടെ പരാജയം അറിയാതെ 16 മത്തെ മത്സരം ആണ് അർജന്റീന ഇന്ന് പൂർത്തിയാക്കിയത്.


Post a Comment

0 Comments