Flash News

6/recent/ticker-posts

ഫോട്ടോയെടുത്ത് സമ്മാനം നേടാം ; നിബന്ധനകൾ ഇങ്ങനെ.

Views

ചിത്രങ്ങൾ ഒപ്പിയെടുക്കുക എന്നത് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒന്നാണ്.എന്നാൽ അത് ഭംഗിയായി പകർത്തുക എന്ന കഴിവുള്ളവർ വളരെ വിരളവുമായിരിക്കും. വെറുതെ ഒരു രസത്തിന് ഫോട്ടോ എടുക്കുന്നവരെയും, ഹോബിയായി ഫോട്ടോ എടുക്കുന്നവരെയുമെല്ലാം മുന്നിൽ കണ്ട് തകർപ്പൻ മത്സരമൊരുക്കുകയാണ്
ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ).

ഫോ​ട്ടോഗ്രഫി ​പ്രൊഫഷനായെടുത്തവർക്കും ഹോബിയായെടുത്തവർക്കും സന്ദർശക വിസയിലെത്തിയവർക്കും താമസക്കാർക്കുമെല്ലാം മത്സരത്തിൽ പ​ങ്കെടുക്കാം. 45,000 ദിർഹമാണ്​ സമ്മാനത്തുക. ​ജൂൺ 27ന്​ ആരംഭിച്ച ഫോ​ട്ടോ മത്സരത്തിൽ ഇപ്പോൾ രജിസ്​റ്റർ ചെയ്യാം. ജൂലൈ 15വരെ ചിത്രങ്ങൾ സമർപ്പിക്കാം.

ഈ ലിങ്കിൽ അപ്ഡേഷൻ ചെയ്യുക👇

http://www.hipa.ae/en/


ഏറ്റവും മികച്ച ഫോ​ട്ടോ​​ഗ്രാഫർക്ക്​ 10,000 ദിർഹം, രണ്ടാം സ്​ഥാനത്തിന്​ 7000 ദിർഹം, മൂന്നാം സ്​ഥാനത്തിന്​ 3000 ദിർഹം വീതമാണ്​ സമ്മാനം. ഇതിന്​ പുറമെ 25 വിജയികൾക്ക്​ 1000 ദിർഹം മൂല്യമുള്ള നോൽ കാർഡും നൽകും.


Post a Comment

0 Comments