Flash News

6/recent/ticker-posts

പ്രതിസന്ധികൾക്കിടയിൽ ഇന്ന് ബലിപെരുന്നാൾ ; വീടുകളിൽ ആഘോഷിച്ചും, പള്ളികളിൽ നിയന്ത്രണങ്ങളോടെ നമസ്കരിച്ചും വിശ്വാസികൾ..

Views

ത്യാഗത്തിന്റെയും സഹനത്തിന്റെയും, സാഹോദര്യത്തിന്റെയും സ്മരണകളുമായി കേരളത്തിൽ ഇന്ന് ബലിപെരുന്നാള്‍. നബിയുടെ ത്യാഗസ്മരണകള്‍ കൊണ്ടു മനസ്സിനെയും ശരീരത്തെയും നവീകരിക്കാനുള്ള അവസരമായാണ് ബലിപെരുന്നാളിനെ ഇസ്ലാം മത വിശ്വാസികള്‍ കാണുന്നത്.

ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും കുടിയിരുത്തി പരസ്പരസ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സ്മരണകള്‍ പുതുക്കുന്ന ദിനമാണ് ബലിപെരുന്നാള്‍. അല്ലാഹുവിന്റെ പ്രീതിക്കായി വിലപ്പെട്ടതെന്തും ത്യജിക്കുക എന്ന സന്ദേശമാണ് ബലിപെരുന്നാള്‍ നല്‍കുന്നത്. മാസപ്പിറവികണ്ട് പത്താംനാളാണ് ബലിപെരുന്നാള്‍ ആഘോഷം. ഇസ്ലാം കലണ്ടറില്‍ അവസാന മാസമായ ദുല്‍ഹജ്ജില്‍ ആണ് ബക്രീദ് ആഘോഷിക്കുന്നത്.

പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ ജാതനായ ഇസ്മായേലിനെ ദൈവകല്പന മാനിച്ച് ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ബലി പെരുന്നാള്‍. ഈദുല്‍ അദ്ഹ, ഹജ്ജ് പെരുന്നാള്‍, ബക്രീദ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹജ്ജിന്റെ പരിസമാപ്തി കൂടിയാണ് ബക്രീദ്.


Post a Comment

0 Comments