Flash News

6/recent/ticker-posts

പതിനാല് വര്‍ഷങ്ങങ്ങള്‍ക്കിപ്പുറം ലോകം കാത്തിരുന്ന ആ ക്ലാസിക് പോരിന് വഴിയൊരുങ്ങി. ഇനി മാരക്കാനയില്‍ ബ്രസീല്‍-അര്‍ജന്‍റീന ഫൈനല്‍

Views
കൊളംബിയ വീണു, അര്‍ജന്‍റീന കലാശപ്പോരിന്; 14 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ക്ലാസിക് ഫൈനല്‍

കൊളംബിയയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി അർജന്റീന കോപ്പ അമേരിക്ക ഫൈനലിൽ. ഉദ്വേഗം നിറഞ്ഞ സെമി ഫൈനൽ പോരാട്ടത്തിൽ ഗോൾ കീപ്പറുടെ മികവിലാണ് അർജന്റീനയുടെ വിജയം.

ഷൂട്ടൗട്ടിൽ മൂന്ന് കിക്കുൾ തടഞ്ഞ അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് ആണ് കളിയിലെ താരം.ഇതോടെ കോപ്പ അമേരിക്കയുടെ ലോകം ഉറ്റുനോക്കുന്ന സ്വപ്ന ഫൈനലിൽ അർജന്റീന ബ്രസീലുമായി ഏറ്റുമുട്ടും.

അര്‍ജന്‍റീന കലാശപ്പോരിന്... നീണ്ട 14 വര്‍ഷങ്ങങ്ങള്‍ക്കിപ്പുറം ലോകം കാത്തിരുന്ന ആ ക്ലാസിക് പോരിന് വഴിയൊരുങ്ങി. ഇനി മാരക്കാനയില്‍ ബ്രസീല്‍-അര്‍ജന്‍റീന ഫൈനല്‍

എമിലിയാനോ മാർട്ടിനെസ് വിജയനായകനായി... കൊളംബിയ വീണു..ഷൂട്ടൌട്ടില്‍ (3-2) വിജയവുമായി അര്‍ജന്‍റീന കോപ്പ അമേരിക്ക ഫൈനലില്‍. നീണ്ട 14 വര്‍ഷങ്ങങ്ങള്‍ക്കിപ്പുറം ലോകം കാത്തിരുന്ന ആ ക്ലാസിക് പോരിന് വഴിയൊരുങ്ങി. ഇനി മാരക്കാനയില്‍ ബ്രസീല്‍-അര്‍ജന്‍റീന ഫൈനലിനായി കാത്തിരിക്കാം, ലോകം ഇരുചേരിയായി ചുരുങ്ങുന്ന ആ മാന്ത്രികതയിലേക്ക് കണ്ണും കാതും കൊടുക്കാന്‍...

എന്തിനും പോന്ന സംഘവുമായി കൊളംബിയ കാഴ്ചവെച്ച പോരാട്ടവീര്യത്തിന് കൈയ്യടിച്ചുകൊണ്ടേ ഫുട്ബോള്‍ ലോകം ഈ മത്സരത്തെ ഓര്‍മിക്കുകയുള്ളൂ. ഉറുഗ്വേയെ മറികടന്നെത്തിയ കൊളംബിയ അതേ കരുത്ത് സെമിയിലും കാട്ടി. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ അര്‍ജന്‍റീന വിജയം രുചിച്ചു. ഷൂട്ടൌട്ടില്‍ അര്‍ജന്‍റീനിയന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാർട്ടിനെസിന്‍റെ തകര്‍പ്പന്‍ രക്ഷപെടുത്തലാണ് മെസിപ്പടയെ ഫൈനലിലലെത്തിച്ചത്. മൂന്ന് കിക്കുകളാണ് മാര്‍ട്ടിനസ് രക്ഷപെടുത്തിയത്

ഒരുപക്ഷേ കൊളംബിയ ഒഴികെ ലോകം മുഴുവനും അര്‍ജന്‍റീനയുടെ വിജയത്തിനുവേണ്ടി ആര്‍പ്പ് വിളിക്കുന്നതുപോലെയായിരുന്നു എസ്റ്റാദിയോ നാഷനൽ ഡി ബ്രസീലിയയില്‍. കളിതുടങ്ങി ഏഴാം മിനിറ്റില്‍ അര്‍ജന്‍റീന ലീഡെടുത്തു. കോപ്പയില്‍ മിന്നും ഫോമിലുള്ള മെസിയുടെ അസിസ്റ്റില്‍ നിന്ന് ലൗറ്റാരോ മാര്‍ട്ടിനെസാണ് വലകുലുക്കിയത്. ലോ സെല്‍സോ ബോക്‌സിലേക്ക് നല്‍കിയ ത്രൂബോള്‍  സ്വീകരിച്ച മെസ്സി ബോക്‌സില്‍ കൊളംബിയന്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് നല്‍കിയ പാസ് ലൗറ്റാരോ മാര്‍ട്ടിനെസ് വലയിലെത്തിക്കുകയായിരുന്നു.

61ാം മിനുട്ടിലാണ് കൊളംബിയയുടെ സമനില ഗോൾ വരുന്നത്. അസാധ്യമെന്ന് തോന്നിയ അവസരം മുതലെടുത്ത് ലൂയിസ് ഡിയാസാണ് അര്‍ജന്‍റീനയുടെ വല കുലുക്കിയത്. എഡ്വിന്‍ കാര്‍ഡോണ നീട്ടിനല്‍കിയ പന്തില്‍ നിന്നായിരുന്നു ലൂയിസ് ഡിയാസ് കൊളംബിയയ്ക്കായി സമനില ഗോള്‍ നേടിയത്. പന്തുമായി മുന്നേറിയ ഡിയാസ് ഗോള്‍ സാധ്യത വളരെ കുളവുള്ള ഒരു ആംഗിളില്‍ നിന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു.

കൊളംബിയയുടെ സമനില ഗോള്‍ വന്നതോടെ ഉണര്‍ന്നുകളിച്ച അര്‍ജന്‍റീന കളിയുടെ 73ാം മിനുട്ടില്‍ ലഭിച്ച സുവര്‍ണാവസരം പാഴാക്കികളഞ്ഞു. ഗോളിയില്ലാത്ത പോസ്റ്റിലേക്ക് പന്തുമായി മുന്നേറിയ ഡി മരിയക്കോ ലൗറ്റാരോ മാർട്ടിനെസിനോക്ക് പിഴക്കുന്നു. ഗോളിയില്ലാത്ത പോസ്റ്റില്‍  കൊളംബിയന്‍ ഡിഫന്‍ഡറുടെ മില്യണ്‍ ഡോളര്‍ സേവ് മാർട്ടിനെസിന്‍റെ ഷോട്ട് ഗോൾലൈനിൽ വെച്ചാണ് ബാരിയോസ് രക്ഷപ്പെടുത്തിയത്. പിന്നെയും നിര്‍ഭാഗ്യം അര്‍ജന്‍റീനയെ പിടികൂടി. 81ാം മിനുട്ടില്‍ മെസിയുടെ ഉറച്ച ഗോള്‍ പോസ്റ്റില്‍ ഇടിച്ചുമടങ്ങി. പിന്നീട് കാര്യമായ അവസരങ്ങൾ.


Post a Comment

0 Comments