Flash News

6/recent/ticker-posts

ഖത്തർ വഴി ഗൾഫ് രാജ്യങ്ങളിൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Views

ദോഹ : ഓൺ അറൈവൽ വീസ സേവനം പുനരാരംഭിച്ച ഖത്തറിൽ ഇന്ത്യക്കാരടക്കമുള്ള യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിഞ്ഞിരിക്കാം . അധികൃതർ ഏർപ്പെടുത്തുന്ന കർശന പരിശോധനകൾ ഉണ്ടാകുമെന്നതിനാൽ എല്ലാ രേഖകളും കരുതിയില്ലെങ്കിൽ മടങ്ങേണ്ടിവന്നേക്കാം . ഫെസർ , മൊഡേണി , അസ്ത്ര സെനക ( കോവിഷീൽഡ് ) , ജോൺസൺ ആൻഡ് ജോൺസൺ വാക്സീനുകൾക്കും വ്യവസ്ഥകൾക്കു വിധേയമായി സിനോഫാമിനുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ളത് .


സിനോഫാം എടുത്തവരെ വിമാനത്താവളത്തിൽ ആന്റിബോഡി പരിശോധനയ്ക്കു വിധേയരാക്കും . ഇതിന്റെ ചെലവ് യാത്രക്കാരൻ വഹിക്കുകയും വേണം . കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി നിർത്തിവച്ച വീസ ഓൺ അറൈവൽ സേവനം വ്യവസ്ഥകളോടെ ഈ മാസം 12 നാണ് പുനസ്ഥാപിച്ചത് . ഖത്തറിൽ 14 ദിവസം തങ്ങി മറ്റു ജിസിസി രാജ്യങ്ങളിലേക്കു പോകാനും സൗകര്യമൊരുങ്ങി.ഓൺ അറൈവൽ വിസക്കാർ എല്ലാ രേഖകളുടെയും , യഥാർഥ പകർപ്പുകൾ , 6 മാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട് , റിട്ടേൺ ടിക്കറ്റ് എന്നിവ കരുതണം . യാത്രയ്ക്ക് 72 മണിക്കൂറിനകം അംഗീകൃത പിസിആർ പരിശോധന നടത്തിയതിന്റെ നെഗറ്റീവ് റിപ്പോർട്ട് , കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് . ദോഹയിൽ തങ്ങുന്ന ദിവസങ്ങളിൽ ഹോട്ടലിൽ താമസിക്കാൻ ബുക്ക് ചെയ്ത രേഖയും കാണിക്കണം . ബുക്ക് ചെയ്യേണ്ട സൈറ്റ് : https://www.discoverqatar.qa/welcome-home . ഇഹ്റാസ് റജിസ്ട്രേഷൻ ( https://www.ehteraz.gov.qa/ )
പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന പ്രവേശനാനുമതിയുടെ പകർപ്പ് .5,000 റിയാലോ തത്തുല്യ തുകയോ ഇത്രയും തുകയുള്ള ഡെബിറ്റ് കാർഡോ കൈവശമുണ്ടാകണം . ഡെബിറ്റ് കാർഡ് ആണെങ്കിൽ സ്റ്റേറ്റ്മെന്റ് പകർപ്പും വേണം .


Post a Comment

0 Comments