Flash News

6/recent/ticker-posts

രണ്ട് മാസത്തോളമായി അടഞ്ഞുകിടക്കുന്ന വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ വ്യാപാരികള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും.

Views


രണ്ട് മാസത്തോളമായി അടഞ്ഞുകിടക്കുന്ന കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്തുള്ള വ്യാപാരികള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും.

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വ്യാപാരി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിപ്പു ലഭിച്ചിട്ടുണ്ട്. പെരുന്നാള്‍, ഓണംവിപണികള്‍ മുന്നില്‍ കണ്ട് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ലഭിക്കുമെന്നാണ് സൂചന.

 ഇതിന്റെ മുന്നോടിയായി വ്യാപാര ഭവനിൽ ഏകോപന സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും.
എല്ലാ ദിവസവും എല്ലാ കടകളും തുറക്കുക, നിലവിലെ സമയക്രമീകരണം ദീർഘി‍പ്പിക്കുക, ഹോട്ടലുകളിൽ അകലം പാലിച്ച് ഇരുന്നു കഴിക്കാൻ അനുവദിക്കുക, ഓഡിറ്റോറിയങ്ങൾ തുറക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ

അതേസമയം, സമരം പൊടുന്നനെ പിന്‍വലിച്ചതില്‍ വ്യാപാരികള്‍ക്കിടയില്‍ അതൃപ്തിയുള്ളതായാണ് സൂചന. വ്യാപാരി നേതാക്കളോടോ മറ്റു സംഘടനകളോടോ ആലോചിക്കാതെ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി നസിറുദ്ദീന്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നുവെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.


Post a Comment

0 Comments