Flash News

6/recent/ticker-posts

വിലപ്പെട്ട ഒരുമണിക്കൂർ ഫാത്വിമ വഫയെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലെത്തിച്ചു.

Views

ഒരു മണിക്കൂർ 13 മിനിറ്റ് കൊണ്ട് ചൂണ്ട് വിരൽ ഉപയോഗിച്ചു 15 സെലിബ്രിറ്റികളുടെ ചിത്രം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച  ഒരുമനയൂർ അമ്പലത്ത് വീട്ടിൽ ഫാത്തിമ വഫ അബൂബക്കറിനെ  ആദരിച്ചു

മുസ്ലിം ലീഗ് ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയുടെയും യൂത്ത് ലീഗിന്റെയും  ഉപഹാരം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് നൽകി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ വഹാബ് എൻ.കെ ജനറൽസെക്രട്ടറി നിയാസ് അഹമ്മദ്,ഒരുമനയൂർ ബാങ്ക് ഡയറക്ടർ  മുജീബ് എടി  ഒരുമനയൂർ ഗ്രാമപഞ്ചായത്ത് നാലാം  വാർഡ് മെമ്പർ നഷ്‌റ മുഹമ്മദ്,യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഷംമാസ് മുഹമ്മദ്,പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് ഹംസക്കുട്ടി ഹാജി, ഖത്തർ കെഎംസിസി നേതാക്കൾ  എ.വി,യൂസഫ് എ. വി,റഷീദ് എ. വി എന്നിവർ പങ്കെടുത്തു.

A4 സൈസ് പേപ്പറിൽ ടൈമർ വെച്ചു വീഡിയോയിൽ പകർത്തിക്കൊണ്ടാണ് 15 ചിത്രങ്ങൾ ചൂണ്ട് വിരൽ കൊണ്ട് ഫാത്തിമ വഫ വരച്ചത്. ഇത്തരത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ആരും റെക്കോർഡ് നേടിയിട്ടില്ല എന്നതും ഈ നേട്ടത്തിന് മാറ്റ് കൂട്ടുന്നു.

എറണാകുളം സിന്റർബേ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റീരിയർ ഡിസൈൻ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഫാത്തിമ വഫ.


Post a Comment

0 Comments