Flash News

6/recent/ticker-posts

മന്ത്രിയുടെ ഇടപെടലില്‍,ദുരുദ്ദേശമില്ല ജാഗ്രത കുറവുണ്ടായി എ.കെ ശശീന്ദ്രന്‍ രാജിവെയ്ക്കേണ്ടതില്ലെന്ന നിലപാടില്‍ സിപിഎം,മന്ത്രിക്കെതിരെ കേസ് എടുക്കില്ല

Views
ബന്ധപ്പെട്ട് മന്ത്രി എ.കെ ശശീന്ദ്രന് ജാഗ്രതക്കുറവുണ്ടായെങ്കിലും ദുരുദ്ദേശപരമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് സിപിഎം വിലയിരുത്തല്‍.

ഇരയുടെ അച്ഛനുമായി മന്ത്രി സംസാരിച്ചത് അധികാരത്തിന്റെ സ്വരത്തിലല്ലെന്നും രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നു മാത്രമാണ് മന്ത്രി ഉദ്ദേശിച്ചതെന്നുമാണ് സിപിഎമ്മും വിലയിരുത്തുന്നത്.

മന്ത്രിയുടെ വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്തനാണെന്നാണ് സൂചന.താന്‍ പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രി ശ്രദ്ധാപൂര്‍വം കേട്ടുവെന്നാണ് ശശീന്ദ്രന്‍ നേരത്തെ പ്രതികരിച്ചത്. ഈ സാഹചര്യത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയുണ്ടായേക്കില്ലെന്നു തന്നെയാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
മന്ത്രി എന്ന തരത്തില്‍ ഇടപെടല്‍ നടത്തുമ്ബോള്‍ ഏത് തരം കേസാണെന്ന് മനസ്സിലാക്കുന്നതിലുള്ള ജാഗ്രതക്കുറവിനപ്പുറം ഒരു പ്രശ്‌നവും ഇക്കാര്യത്തിലില്ലെന്ന നിലപാടിലാണ് സിപിഎം നിലവില്‍ എത്തിയിട്ടുള്ളത്.

അതിനിടെ മന്ത്രിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം ലഭിച്ചതായി സൂചന


Post a Comment

0 Comments