Flash News

6/recent/ticker-posts

വാഹന ഉടമയുടെ അനുമതിയില്ലാതെ വാഹനം ഓടിക്കുന്നവർക്ക് 10,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് യുഎഇ

Views
🟢വാഹന ഉടമയുടെ അനുമതിയില്ലാതെ വാഹനം ഓടിക്കുന്നവർക്ക് 10,000 ദിർഹം
വരെ പിഴ ചുമത്തുമെന്ന് യുഎഇ


യുഎഇ : വാഹന ഉടമയുടെ അനുമതിയില്ലാതെ വാഹനം ഓടിക്കുന്നവർക്ക് 10,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് യുഎഇ . പബ്ലിക് പ്രോസിക്യൂഷനാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . യുഎഇയിൽ ഉടമയുടെ അനുമതിയില്ലാതെ വാഹനം ഓടിക്കുന്നത് വാഹനമോടിക്കുന്നയാളെ ബുദ്ധിമുട്ടിലാക്കുമെന്നും രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് ഇത് ശിക്ഷാർഹമായ കുറ്റമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു . ശിക്ഷാനിയമത്തിലെ ആർട്ടിക്കിൾ 394 അനുസരിച്ച് , ഉടമയുടെ അനുമതിയോ അംഗീകാരമോ ഇല്ലാതെ കാർ അല്ലെങ്കിൽ സ്കൂട്ടർ ഓടിക്കുന്നവർ ഒരു വർഷത്തിൽ കൂടാത്തെ തടവും അല്ലെങ്കിൽ 10,000 ദിർഹം വരെ പിഴയും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ട്വിറ്ററിലൂടെ അറിയിച്ചു .

┗━▣━━◤popular◢━━▣━┛


Post a Comment

0 Comments