Flash News

6/recent/ticker-posts

മം​ഗളൂരു ക്വാറന്റീൻ സെന്ററിൽ തടഞ്ഞുവച്ച മലയാളികളെ വിട്ടയച്ചു.

Views
മം​ഗളൂരു ക്വാറന്റീൻ സെന്ററിൽ തടഞ്ഞുവച്ച മലയാളികളെ വിട്ടയച്ചു

മം​ഗളൂരു ക്വാറന്റീൻ സെന്ററിൽ തടഞ്ഞുവച്ച മലയാളികളെ വിട്ടയച്ചു. സ്ത്രീകളെ പത്ത് മണിയോടെയും പുരുഷന്മാരെ പുലർച്ചെയോടെയുമാണ് വിട്ടയച്ചത്.
കേരളത്തിൽ നിന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ ട്രെയിൻ മാർഗം മംഗളൂരുവിലെത്തിയ വിദ്യാർഥിനികളടക്കമുള്ള അറുപതോളം മലയാളികൾ ക്വാറന്റീൻ സെന്ററിൽ കുടുങ്ങുന്നത് ഇന്നലെയാണ്. മംഗളൂരു സെൻട്രൽ റയിൽവേ സ്റ്റേഷനിൽനിന്ന് സ്രവമെടുത്തശേഷം പരിശോധനാഫലം വരുന്നതുവരെ ടൗൺ ഹാളിൽ തുടരാനാണ് മംഗളൂരു പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ അഞ്ച് മണിക്കൂർ കഴിഞ്ഞിട്ടും പരിശോധനാ ഫലം വരാതിരുന്നതോടെ യാത്രക്കാർ പ്രതിഷേധിച്ചു. പ്രതിഷേധമുയർന്നതോടെ സ്ത്രീകളെയും പത്ത് മണിയോടെയും പുരുഷന്മാരെയും പന്ത്രണ്ടു മണിയോടെയും പോകാൻ അനുവദിച്ചു.
അതേസമയം, തലപ്പാടി അതിർത്തിയിൽ കൊവിഡ് പരിശോധനയ്ക്കായി ഇന്നു മുതൽ കേരളം സൗകര്യമൊരുക്കും. സ്പൈസ് ഹെൽത്തുമായി ചേർന്ന് ആർ.ടി.പി.സി.ആർ. മൊബൈൽ ടെസ്റ്റിങ് യൂണിറ്റാകും ഏർപ്പെടുത്തുക.
തലപ്പാടിയിൽ കർണാടക ഒരുക്കിയിരിക്കുന്ന കൊവിഡ് പരിശോധന കേന്ദ്രം ഇന്നലെ അടച്ചുപൂട്ടിയിരുന്നു. ഇതോടെയാണ് പരിശോധന കേന്ദ്രം ആരംഭിക്കാൻ തീരുമാനമെടുത്തതെന്ന് കാസർ​ഗോഡ് കളക്ടർ അറിയിച്ചു.
അതിനിടെ കർണാടക ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇന്നും പ്രതിഷേധം തുടരും. വിവിധ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും തലപ്പാടിയിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിക്കും.


Post a Comment

1 Comments

  1. രോഗമുണ്ടോയെന്നു സംശയിക്കുന്നവരെപ്പോലും ക്വാറന്റൈൻ സെന്ററിൽ തടഞ്ഞുവെക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന സഞ്ചാരസ്വാതന്ത്ര്യത്തിന്റെ ലംഘനമാകുമോ ആവോ ?. എന്തെങ്കിലും ഒഴിവുകഴിവ് പറയാനുണ്ടാകും അല്ലേ ?. പാവപ്പെട്ട സാധാരണക്കാരുടെ കാര്യത്തിൽ എന്ത് ഭരണഘടന അല്ലേ ? അല്ലെങ്കിലും ഭരണഘടന ഉറപ്പുനൽകുന്ന പല മൗലികാവകാശങ്ങളും VVIP കളായ രാഷ്ട്രീയത്തൊഴിലാളികൾക്കും സുപ്രീം കോടതിയിൽ വാദിക്കുന്ന വക്കീലന്മാരുടെ കനത്ത ഫീസ് താങ്ങാൻ കഴിയുന്ന കോടീശ്വരന്മാർക്കും മാത്രമുള്ളതാണല്ലോ അല്ലേ ?. മൗലികാവകാശങ്ങൾ നിഷേധിക്കുന്ന നിയമങ്ങൾ നടപ്പാക്കുന്നതിനെതിരെയെങ്കിലും ബഹുമാനപ്പെട്ട സുപ്രീം കോടതി സ്വമേധയാ ഇടപെടുന്ന ഒരു രീതി വരേണ്ടിയിരിക്കുന്നു . അല്ലാത്തപക്ഷം ഭരണഘടന , മൗലികാവകാശങ്ങൾ എന്നിവയുടെ സംരക്ഷണം കോടീശ്വരന്മാർക്ക് മാത്രം ലഭ്യമാകുന്ന ഒരു ആഡംബരമായി ഭാവിയിലെ ചരിത്രകാരന്മാർ രേഖപ്പെടുത്തിയേക്കും . ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന നമ്മുടേതാണെന്ന് വിവരമുള്ള പലരും പറഞ്ഞുകേട്ടിട്ടുണ്ട് . ആ വലിപ്പം പക്ഷേ , പാവപ്പെട്ട പൗരന്മാർക്ക് അനുഭവവേദ്യമാകുന്നുണ്ടോ ?.

    ReplyDelete