Flash News

6/recent/ticker-posts

ഇതുവരെ നേരിട്ടു കാണാത്ത കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒളിംപിക് മെഡല്‍ ലേലം ചെയ്ത് പോളിഷ് താരം

Views

ഇന്നുവരെയും നേരിട്ട് കാണാത്ത എട്ടു മാസം പ്രായമായ കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താന്‍ ഒളിംപിക് വെള്ളി മെഡല്‍ ലേലം ചെയ്ത് പോളിഷ് ജാവലിന്‍ ത്രോ താരം മരിയ ആന്‍ഡ്രെജിക്. സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ സബ്ക പോള്‍സ്‌കയാണ് 125,000 യു എസ് ഡോളറിന് മെഡല്‍ ലേലത്തിലെടുത്തത്. എന്നാല്‍ സബ്ക മെഡല്‍ താരത്തിന് തന്നെ തിരിച്ചു നല്‍കാന്‍ തീരുമാനിച്ചു.
‘ഇക്കാര്യത്തില്‍ കൂടുതല്‍ ആലോചിക്കാന്‍ ഇല്ലായിരുന്നു. ശരിയായ തീരുമാനമാണ് എടുത്തത്’ – സമൂഹമാധ്യമങ്ങളില്‍ മരിയ കുറിച്ചു. മിലോസെക് എന്ന കുട്ടിയുടെ ഹൃദയശസ്ത്രക്രിയയ്ക്ക് വേണ്ടിയായിരുന്നു ധനസമാഹരണം. യു എസിലെ സ്റ്റാന്‍ഡ്ഫോര്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സയിലാണിപ്പോള്‍ മിലോസെക്.
1.5 പോളിഷ് സ്ലോട്ടിയാണ് (280,000 പൗണ്ട്) കുഞ്ഞിന്റെ ചികിത്സയ്ക്കായി വേണ്ടത്. മരിയയുടെ ലേലത്തിലൂടെ ആവശ്യമായ തുകയുടെ പകുതിയും സമാഹരിക്കാനായി. ടോക്യോയില്‍ 64.61 മീറ്റര്‍ ദൂരം ജാവലിനെറിഞ്ഞാണ് മരിയ വെള്ളി മെഡല്‍ നേടിയിരുന്നത്.
ചൈനയുടെ ഷിയിന്‍ ലിയുവിനായിരുന്നു സ്വര്‍ണം. ഓസീസ് താരം കെല്‍സി ലീ ബാര്‍ബെര്‍ വെങ്കലം നേടി. 2016ലെ റിയോ ഒളിംപിക്സില്‍ വെറും രണ്ട് സെന്റീമിറ്ററിന് മെഡല്‍ നഷ്ടമായ താരം കൂടിയാണ് മരിയ. 2018ല്‍ അര്‍ബുദ ബാധിതയായെങ്കിലും ഇച്ഛാശക്തിയിലൂടെ കളിക്കളത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു


Post a Comment

0 Comments