Flash News

6/recent/ticker-posts

മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ ഗോൾഡൻ വിസ

Views
ദുബായ്: മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും യൂഎഇ ഗോള്‍ഡന്‍ വിസ നല്‍കി. ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.
പത്ത് വര്‍ഷം കാലവധിയുള്ളതാണ് യുഎഇ ഗോള്‍ഡന്‍ വിസ. അടുത്ത ദിവസം ഇരുവരും ഗോള്‍ഡന്‍ വിസ സ്വീകരിക്കുമെന്നാണ് വിവരം.

അതേസമയം മോഹന്‍ലാലിന്റെ നിരവധി ചിത്രങ്ങളാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ദൃശ്യം 2, റാം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന സിനിമ '12th മാന്‍' ആയിരുന്നു അവസാനമായി പ്രഖ്യാപിച്ചത്. മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം: മൂന്നു ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചിത്ത്രമാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന സിനിമ. പ്രിയദര്‍ശനും മകള്‍ കല്യാണിയും മകന്‍ സിദ്ധാര്‍ഥും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. സിനിമയില്‍ മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ് എന്നിവരാണ് മറ്റു നായികമാര്‍. ആശിര്‍വാദ് സിനിമാസിന്റെ പേരില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 100 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന സിനിമയാണിത്. ഓഗസ്റ്റ് 12 ആണ് നിലവില്‍ സിനിമയുടെ റിലീസ് തിയതിയായി പ്രഖ്യാപിച്ചിട്ടുള്ളത്.

നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്: മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' എന്ന സിനിമ ഒക്ടോബര്‍ മാസം റിലീസ് ചെയ്യും. മോഹന്‍ലാലിന്റെ മാസ്സ് ആക്ഷന്‍ ചിത്രം ഇതിനോടകം തന്നെ ആരാധകരില്‍ വന്‍ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. ഒക്ടോബര്‍ 14 ആണ് റിലീസ് തിയതി.

റാം: ദൃശ്യത്തിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന മാസ് ത്രില്ലറാണ് റാം. സിനിമ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു

ബറോസ്: മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ബറോസ്'. ചിത്രത്തില്‍ പൃഥ്വിരാജും വേഷമിടുന്നു. 3D ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. ബാറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി'ഗാമാസ് ട്രെഷര്‍ എന്ന പേരിലെ നോവല്‍ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത്. ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷം മോഹന്‍ലാല്‍ ചെയ്യും. ഗോവയും പോര്‍ട്ടുഗലുമാണ് പ്രധാന ലൊക്കേഷനുകള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് നിര്‍മ്മാണം.

L2 എമ്ബുരാന്‍: ലൂസിഫറിന് ശേഷം മോഹന്‍ലാല്‍-പൃഥ്വിരാജെ-മുരളി ഗോപി കൂട്ടുകെട്ടില്‍ ഇറങ്ങുന്ന സിനിമയാണ് എമ്ബുരാന്‍. ചിത്രത്തിന് ആകെ മൂന്ന് ഭാഗങ്ങളുണ്ടാകുമെന്നും ഇതൊരു സീരീസ് ആയാണ് ഒരുക്കുന്നതെന്നും അടക്കള്ള വിവിധ സൂചനകള്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി നേരത്തേ തന്നെ തുറന്ന് പറഞ്ഞിരുന്നു.

ബ്രോ ഡാഡി: ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ നായകനായി അഭിനയിക്കും. മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൌബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുംബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേര്‍ന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്. ഒരു സമ്ബൂര്‍ണ്ണ കുടുംബ ചിത്രമായാണ് 'ബ്രോ ഡാഡി' ഒരുങ്ങുന്നത്.

അതേസമയം അഭിനയ രംഗത്ത് അമ്ബത് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഓടിവരുന്ന ഒരു പയ്യന്‍ പിന്നീട് തലമുറകളെ സ്വാധീനിച്ച വ്യക്തിത്വമായി. അടുത്തിടെ ആ ഓര്‍മ്മയുടെ ഒരു ഭാഗം സോഷ്യല്‍ മീഡിയയില്‍ അലയടിച്ചിരുന്നു. നടന്‍ ബഹദൂറിനൊപ്പം ഒരു ഷോട്ടില്‍ നില്‍ക്കുന്ന യുവാവിന്റെ ചിത്രമായിരുന്നു അത്. അന്ന് ആ അഭിനേതാവിന്റെ മുഖമോ പേരോ ഒന്നും തന്നെ പ്രേക്ഷകര്‍ അറിഞ്ഞിരുന്നില്ല.

മമ്മൂട്ടി മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ഏഴ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും 13 ഫിലിംഫെയര്‍ അവാര്‍ഡുകളും 11 കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളും നേടിയിട്ടുണ്ട്. 1998 ല്‍, ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്‍ഡ്യന്‍ ചലച്ചിത്ര വ്യവസായത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച്‌ മമ്മൂട്ടിക്ക് നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. 2010 ല്‍ കോഴിക്കോട് സര്‍വകലാശാലയും കേരള സര്‍വകലാശാലയും അദ്ദേഹത്തിന് ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം നല്‍കി.



Post a Comment

0 Comments