Flash News

6/recent/ticker-posts

പ്ലസ് വണ്‍/ വി.എച്ച്‌.എസ്.ഇ അപേക്ഷ നാളെ മുതല്‍

Views
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്‌.എസ്.ഇ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ചൊവ്വാഴ്ച ആരംഭിക്കും.

www.admission.dge.kerala.gov.in എന്ന ഗേറ്റ് വേയിലൂടെ പ്രവേശിച്ചു വേണം അപേക്ഷിക്കാന്‍. ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ അഡ്മിഷന്‍ പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനുള്ള ലിങ്ക് ലഭ്യമാകും. 

സെപ്റ്റംബര്‍ മൂന്നുവരെ അപേക്ഷ സമര്‍പ്പിക്കാം. സെപ്റ്റംബര്‍ ഏഴിന് ട്രയല്‍ അലോട്ട്മന്‍ന്റും 13ന് ആദ്യ അലോട്ട്​മന്റ് പ്രസിദ്ധീകരിക്കും.

പ്ലസ് വൺ പ്രവേശനം പ്രധാന തീയ്യതികൾ

🔺അപേക്ഷ സമർപ്പണം തുടങ്ങുന്നത് - ഓഗസ്റ്റ് 24

🔺അവസാന തീയതി - സെപ്റ്റംബർ 3

🔺ട്രയൽ അലോട്ട്മെന്റ്  - സെപ്റ്റംബർ 7

🔺ആദ്യ അലോട്ട്മെന്റ് - സെപ്റ്റംബർ 13

🔺മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്നത് - സെപ്റ്റംബർ 29

🔺സപ്ലിമെന്ററി അലോട്ട്മെന്റ് - ഒക്ടോബർ 10 - നവംബർ 15

🔺സ്പോർട്സ് ക്വാട്ട രജിസ്ട്രേഷൻ - ഓഗസ്റ്റ് 31

🔺കമ്മ്യൂണിറ്റി ക്വാട്ട ഡാറ്റാ എൻട്രി - സെപ്റ്റംബർ 10

🔺മാനേജ്മെന്റ് ക്വാട്ട പ്രവേശന തുടങ്ങുന്നത് - സെപ്റ്റംബർ 22


Post a Comment

0 Comments