Flash News

6/recent/ticker-posts

രമ്യ ഹരിദാസ് എംപിയ്‌ക്കെതിരെ പരിഹാസവുമായി പിവി അന്‍വര്‍ എംഎല്‍എ.

Views
രമ്യ ഹരിദാസ് എംപിയ്‌ക്കെതിരെ പരിഹാസവുമായി പിവി അന്‍വര്‍ എംഎല്‍എ. 

 നിലമ്പൂർ : രമ്യ ഹരിദാസ് എംപിയ്‌ക്കെതിരെ പരിഹാസവുമായി പിവി അന്‍വര്‍ എംഎല്‍എ. രമ്യ ഹരിദാസിന്റെ 'നിലവാരോ മീറ്ററുമായി വരുന്നവരോട്' എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിനെയാണ് അന്‍വര്‍ വിമര്‍ശിച്ചിരിക്കുന്നത്.

ആ മീറ്ററൊരെണ്ണം തനിക്ക് തരണമെന്നും പ്രതിപക്ഷ നേതാവിനും കുറച്ച്‌ പത്രക്കാര്‍ക്കും ഓരോന്ന് കൊടുക്കാനാണേയെന്നും അദ്ദേഹം എംപിയെ പരിഹസിച്ചു കൊണ്ട് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അന്‍വര്‍ രംഗത്തെത്തിയിരിക്കുന്നത്.കൊടിയുടെ നിറം നോക്കി വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മാര്‍ക്കിടുന്ന നിങ്ങള്‍, തല്‍ക്കാലം ആ മീറ്റര്‍ നിങ്ങള്‍ക്ക് നേരെ തന്നെ തിരിച്ചു വച്ചാല്‍ മതി.എനിക്ക് ഉത്തരവാദിത്തവും കടപ്പാടും പൊതുജനങ്ങളോടാണെന്നായിരുന്നു രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം


സൈബര്‍ ഇടത്തിലെ ഫെയ്ക്ക് ഐഡി കളും നാലാംകിട പോരാളികളും വീരപരിവേഷം ചാര്‍ത്താറുള്ള ഇത്തരം പദപ്രയോഗങ്ങളുടെ നിലവാരത്തിലേക്ക് ഒന്നും ഉയരാന്‍ ജീവിതകാലത്ത് എന്നെക്കൊണ്ട് കഴിയില്ല..
സോറി ഗുയ്സ്.."
കൊവിഡ്‌ മാനദണ്ഡമൊക്കെ കാറ്റില്‍ പറത്തി ഞാനും കൂട്ടാളികളും കൂടി വല്ല ഹോട്ടലിലും കയറി ബിരിയാണി കഴിക്കുന്നത്‌ ആരെങ്കിലും ചോദ്യം ചെയ്താല്‍..
"എന്നെ കൈയ്യേറ്റം ചെയ്തേ..ഞാന്‍ പരാതി കൊടുക്കുമേ"
എന്നൊക്കെ എള്ളോളമുള്ള പൊളിവചനങ്ങള്‍ കൈതോല താളത്തില്‍ വിളിച്ച്‌ കൂവി"അവനെ അകത്താക്കുന്ന പരിപാടി"വല്ലതും ആയിരുന്നെങ്കില്‍ ഞാനൊരു കൈ നോക്കിയേനേ ഗുയ്സ്‌..

ആ മീറ്ററൊരെണ്ണം എനിക്കും തരണേ..പ്രതിപക്ഷ നേതാവിനും കുറച്ച്‌ പത്രക്കാര്‍ക്കും ഓരോന്ന് കൊടുക്കാനാണേ.


Post a Comment

0 Comments