Flash News

6/recent/ticker-posts

തൃശൂർ, പാലക്കാട് ജില്ലകളിൽ ഭൂചലനം, നിരവധി വീടുകളിൽ വിള്ളൽ

Views തൃശൂർ/ പാലക്കാട്: തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. തൃശൂരിൽ റിക്ചർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനം പീച്ചി, പട്ടിക്കാട് മേഖലയിലാണ് അനുഭവപ്പെട്ടത്. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോരമേഖലയായ പാലക്കുഴിയിലും ഭൂചലനമുണ്ടായി. ഇടിമുഴക്കം പോലുള്ള ശബ്ദമുണ്ടായെന്നും 5 സെക്കന്റ് നീണ്ടു നിന്നുവെന്നും നാട്ടുകാർ പറഞ്ഞു. പനംകുറ്റി, വാൽക്കുളമ്പ്, പോത്തുചാടി,രക്കാണ്ടി മേഖലയിലും പ്രതിഫലനമുണ്ടായി. നിരവധി വീടുകളുടെ ഭിത്തികളിൽ വിള്ളലുകളുണ്ടായി.

Post a Comment

0 Comments