Flash News

6/recent/ticker-posts

കേരളത്തിന് വാക്‌സിൻ വാങ്ങേണ്ടിവന്നേക്കാം -ധനമന്ത്രി

Views

തിരുവനന്തപുരം:കോവിഡ് വ്യാപനം ഇങ്ങനെ തുടരുകയും മൂന്നാംതരംഗം വരുകയും ചെയ്താൽ കേരളത്തിന് വാക്സിൻ വിലകൊടുത്ത് വാങ്ങേണ്ട സ്ഥിതിയുണ്ടാകാമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. അതിനാൽ ബജറ്റിൽ വാക്സിൻ വാങ്ങാൻ നീക്കിവെച്ച ആയിരംകോടി അതിനായിത്തന്നെ നിലനിർത്തുകയാണെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

കേന്ദ്രം സൗജന്യമായി വാക്സിൻ നൽകുന്നതിനാൽ ആ ആയിരം കോടി എങ്ങനെ വിനിയോഗിക്കണമെന്ന് സഭയെ അറിയിക്കണമെന്ന് പി.സി. വിഷ്ണുനാഥ് ക്രമപ്രശ്നത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനാണ് മന്ത്രി മറുപടി നൽകിയത്. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ ക്രമപ്രശ്നം തള്ളി.

നിയമസഭാ സമിതികളുടെ മുന്നിൽ 1991 മുതലുള്ള പരാതികൾ കെട്ടിക്കിടക്കുന്നതിനെക്കുറിച്ചും വിഷ്ണുനാഥ് ക്രമപ്രശ്നം ഉന്നയിച്ചു. വകുപ്പുകളുടെ നിസ്സഹകരണം മൂലമാണിത്. നിയമസഭാ സമിതികൾക്കു മുന്നിലുള്ള ഫയലുകൾ ഒന്നല്ല, അനേകംപേരുടെ ജീവിതമാണെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. ഈ സഭയുടെ കാലത്ത് ഫയലുകൾ തീർപ്പാക്കാൻ സാഹചര്യമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.


Post a Comment

1 Comments

  1. വാങ്ങിക്കോളൂ , വാങ്ങിക്കോളൂ . എന്തിനാണാവോ വാക്സിൻ വാങ്ങുന്നത് ഇത്രയും താമസിപ്പിക്കുന്നത് ?. മന്ത്രിമാർക്ക് പുതിയ കാറുകൾ വാങ്ങാനും കണ്ണട വാങ്ങാനും ഹെലികോപ്റ്റർ വാടകക്കെടുക്കാനും മന്ത്രിമന്ദിരങ്ങൾ മോഡിപിടിപ്പിക്കാനുമൊന്നും ഇത്രയും ആലോചനയും കാലതാമസവും കാണാറില്ലല്ലോ. പൊതുജനങ്ങൾക്ക് സൗജന്യമായി കൊടുക്കാനായി മരുന്നോ വാക്സിനോ അരിയോ ഗോതമ്പോ വാങ്ങുമ്പോൾ മാത്രമാണ് ഈ കാലതാമസവും ആലോചനകളും ഒക്കെ മാസങ്ങളോളം രാപ്പകൽ നീണ്ടു നീണ്ടു പോകുന്നത് . മന്ത്രിമാർക്കും MLA മാർക്കും പനി വന്നാൽപ്പോലും ചികിൽസിക്കാണും പല്ലുപറിക്കാനും ഒക്കെ അമേരിക്കയിലും ജർമനിയിലും പോകാനും അതിന്റെയൊക്കെ റീഇമ്പേഴ്സ്മെന്റ് പാസ്സാക്കിക്കൊടുക്കാണും ഇത്രയും നീണ്ട ആലോചനകളും കാലതാമസങ്ങളും അലസതയും വൈമുഖ്യങ്ങളും ഒന്നും കാണാറില്ലല്ലോ സാറന്മാരേ . പിന്നെന്തിനാണ് ഈ വാക്സിൻ വാങ്ങാനുള്ള കോടികൾ മാത്രം പൂഴ്ത്തിവെക്കുന്നതും വാക്സിൻ വാങ്ങാതെ താമസിപ്പിക്കുന്നതും ?. സഖാക്കൾ മുക്കിപ്പൊളിച്ച സഹകരണബാങ്കുകളിലേക്കുള്ള പാക്കേജുകളിലേക്കെങ്ങാനും ഈ വാക്സിനുവേണ്ടി നീക്കിവെച്ച കോടികൾ വകമാറ്റിവിടാനെങ്ങാനും ഗൂഡ ആലോചനയുണ്ടോ ആവോ ?. വിപ്ലവല്ലേ ? അതിലെന്തും ആവാമല്ലോ ?. മാർഗം ലക്ഷ്യത്തെ ന്യായീകരിക്കത്തില്ലയോ ?

    ReplyDelete