Flash News

6/recent/ticker-posts

ഇ–ബുൾജെറ്റ്‌ സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കാൻ അന്വേഷക സംഘം ഹർജി നൽകും

Views

തലശേരി : കണ്ണൂർ ആർടി ഓഫീസിൽ അതിക്രമിച്ചുകയറി കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്‌ത ഇ–ബുൾജെറ്റ്‌ വ്‌ളോഗർ സഹോദരന്മാരായ എബിൻ, ലിബിൻ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലാ സെഷൻസ്‌ കോടതിയിൽ വെള്ളിയാഴ്‌ച അന്വേഷക സംഘം ഹർജി നൽകും. കണ്ണൂർ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ (ഒന്ന്‌) കോടതി ജാമ്യം അനുവദിച്ചതിനെതിരെ പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ. ബി പി ശശീന്ദ്രൻ മുഖേനയാണ്‌ ഹർജി നൽകുക. 

നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന്‌ മോട്ടോർവാഹന വകുപ്പ്‌ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടുന്നതിന്‌ തിങ്കളാഴ്‌ച രാവിലെയാണ്‌ ഓഫീസിൽ കയറി സഹോദരങ്ങൾ അതിക്രമം കാട്ടിയത്‌. പൊതുമുതൽ നശിപ്പിക്കൽ, ആർടി ഓഫീസിലെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ്‌ കേസെടുത്തത്‌. ജാമ്യം അനുവദിച്ചത്‌ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും ഹർജിയിൽ ബോധിപ്പിക്കും.


Post a Comment

0 Comments