Flash News

6/recent/ticker-posts

മെസ്സി വീണ്ടും ബാഴ്സിലോണയിൽ ബ്രെസ്റ്റിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ പിഎസ്ജി ടീമിൽ കളിക്കാതിരുന്ന ലയണൽ മെസി തിരിച്ച് ബാഴ്സലോണയിലെത്തി.

Views
🟢മെസ്സി വീണ്ടും ബാഴ്സലോണയിൽ..

ബ്രെസ്റ്റിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ പിഎസ്ജി ടീമിൽ കളിക്കാതിരുന്ന ലയണൽ മെസി തിരിച്ച് ബാഴ്സലോണയിലെത്തി. 


ബ്രെസ്റ്റിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ പിഎസ്ജി ടീമിൽ കളിക്കാതിരുന്ന ലയണൽ മെസി തിരിച്ച് ബാഴ്സലോണയിലെത്തി. തന്റെ ബാഴ്സലോണയിലെ കാസ്റ്റിൽഡിഫെൽസിലുള്ള വീട്ടിൽ വീക്കെൻഡ് ചെലവഴിക്കാനാണ് താരം തന്റെ കുടുംബത്തോടും വളരെയടുത്ത സുഹൃത്തുക്കളോടുമൊപ്പം ബാഴ്സയിലെത്തിയത്.

പിഎസ്ജിയിലേക്ക് ചേക്കേറിയ ശേഷം ലയണൽ മെസി ആദ്യമായാണ് സ്പെയിനിലേക്ക് തിരിച്ച് വരുന്നത്. മെസ്സി ഇതുവരെ ക്ലബിനൊപ്പം അരങ്ങേറ്റം കുറിച്ചിട്ടില്ല. അത് എന്നാണെന്ന കാര്യത്തിൽ വ്യക്തതയും വന്നിട്ടില്ല. നിലവിലെ സൂചനകൾ അനുസരിച്ച് അടുത്തയാഴ്ച റെയിംസിനെതിരെ നടക്കുന്ന ലീഗ് മത്സരത്തിലായിരിക്കും അരങ്ങേറ്റം നടക്കുക.
കോപ്പ അമേരിക്കക്ക് ശേഷം താരം പരിശീലനം നടത്തിയിട്ടില്ലെന്നത് കൊണ്ടാണ് പിഎസ്ജിയിൽ അരങ്ങേറ്റം വൈകുന്നത്. ശാരീരിക മെച്ചപ്പെടുത്തലിനായി പ്രീ സീസൺ ഉൾപ്പെടെയുള്ള പരിശീലനങ്ങൾ സ്വയം നടത്തികൊണ്ടിരിക്കയാണ് താരം.

പിഎസ്ജിയുടെ മൈതാനത്തു തന്നെയായിരിക്കും മെസിയുടെ അരങ്ങേറ്റമെന്നാണ് ആദ്യം പുറത്തു വന്ന വാർത്തകളെങ്കിലും അതിനു ഇന്റർനാഷണൽ ബ്രേക്ക് കഴിയണമെന്നതു കൊണ്ട് അടുത്തയാഴ്ച തന്നെ താരം ഫ്രഞ്ച് ക്ലബിനു വേണ്ടി അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷ.
ഫ്രഞ്ച് ലീഗിലെ ഇന്നലെ നടന്ന മത്സരത്തിലും മെസി, നെയ്മർ എന്നീ താരങ്ങളുടെ അഭാവത്തിലും പിഎസ്ജി മികച്ച വിജയം നേടി. ആൻഡർ ഹെരേര, എംബാപ്പെ, ഇഡ്രിസ ഗുയെ, ഡി മരിയ എന്നിവർ ഗോൾ നേടിയപ്പോൾ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് പിഎസ്ജി വിജയിച്ചത്.


Post a Comment

0 Comments