Flash News

6/recent/ticker-posts

ജീന്‍സില്‍ സ്വര്‍ണം പൂശി കടത്താനുള്ള ശ്രമം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ പിടികൂടി.

Views
കണ്ണൂര്‍- ജീന്‍സില്‍ സ്വര്‍ണം പൂശി കടത്താനുള്ള ശ്രമം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ പിടികൂടി.  302 ഗ്രാം സ്വര്‍ണ്ണം സഹിതം കണ്ണൂര്‍ ചെറുതാഴം മണ്ടൂര്‍ ഷംസിയ മന്‍സിലില്‍ പാലക്കോടന്‍ ശിഹാബിനെ (31)യാണ് വ്യോമ ഇന്റലിജന്‍സ് വിഭാഗവും കസ്റ്റംസും ചേര്‍ന്ന് പിടികൂടിയത്.
പുലര്‍ച്ചെ ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്   വിമാനത്തിലെ യാത്രക്കാരനായിരുന്നു റിനാസ്.

ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാനായി ജീന്‍സില്‍ പെയിന്റടിച്ച രൂപത്തിലായിരുന്നു സ്വര്‍ണം. വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ പ്രതി ധരിച്ച ജീന്‍സിലായിരുന്നു സ്വര്‍ണം പൂശിയിരുന്നത്. 14 ലക്ഷം രൂപ വിലമതിക്കുന്ന കുഴമ്പുരൂപത്തിലുള്ള 302 ഗ്രാം സ്വര്‍ണമാണ് ജീന്‍സിലുണ്ടായിരുന്നത്.
ഇതാദ്യമായാണ് ഇത്തരത്തിലൊരു സ്വര്‍ണക്കടത്ത് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ കുഴമ്പുരൂപത്തില്‍ അടിവസ്ത്രത്തിനുള്ളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം അമൃത്‌സര്‍ വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു. ഷാര്‍ജയില്‍നിന്ന് കടത്താന്‍ ശ്രമിച്ച 1,894 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. ഏകദേശം 78 ലക്ഷത്തോളം രൂപയുടെ സ്വര്‍ണമായിരുന്നു ഇത്


Post a Comment

0 Comments