Flash News

6/recent/ticker-posts

'അവയവദാനം മഹാദാനം' : അവയവദാനത്തിനുള്ള സമ്മതപത്രം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Views
അവയവ ദാനത്തിനുള്ള സമ്മത പത്രം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൈമാറി. മൃതസഞ്ജീവനി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. സാറാ വര്‍ഗീസിന് സമ്മതപത്രം ഒപ്പിട്ട് നല്‍കി. അവയവദാതാക്കളാകാന്‍ കൂടുതല്‍ പേര്‍ മുന്നോട്ട് വരണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ലോക അവയവദാന ദിനം ആചരിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ അവയവ ദാന സമ്മതപത്രം നല്‍കിയത്.

ഓഗസ്റ്റ് പതിമൂന്ന് ദേശീയ അവയവദാന ദിനമാണ്. ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല മരണാനന്തരവും പുണ്യം ചെയ്യാം അതാണ് അവയവദാനം. ഒരു മനുഷ്യന് ചിലവില്ലാതെ സമൂഹത്തോട് ചെയ്യാൻ കഴിയുന്ന ഏറ്റവും നന്മയുള്ള പ്രവർത്തി. അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് അവയവദാനം വർദ്ധിച്ചിട്ടുണ്ടെങ്കിലും ഈ വഴിയിൽ ഇനിയും നാം ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നതാണ് യാഥാർത്ഥ്യം.

ശരീരത്തിലെ ഏതെങ്കിലും ഒരു പ്രധാന അവയവത്തിന്റെ പ്രവർത്തനം നിലയ്‌ക്കുന്നത് മൂലം പ്രതിവർഷം അഞ്ചു ലക്ഷം പേര് രാജ്യത്ത് മരിക്കുന്നുണ്ടെന്നാണ് ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ റിപ്പോർട്ടുകൾ. സാധാരണ ഗതിയിൽ മസ്തിഷ്‌ക മരണം സംഭവിക്കുന്ന ഒരു മനുഷ്യന് എട്ട് പേരുടെ ജീവൻ രക്ഷിക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇന്ത്യയെ സംബന്ധിച്ച് മസ്തിഷ്ക മരണം സംഭവിക്കുന്ന ആളുകളുടെ എണ്ണം പ്രതിവർഷം വർധിച്ചു വരികയാണ്.


Post a Comment

0 Comments