Flash News

6/recent/ticker-posts

സന്ദർശക വിസക്കാർക്കും അബൂദബിയിലേക്ക് വരാം

Views
ദുബൈ : സന്ദർശക വിസക്കാർക്കും അബൂദബിയിലേക്ക് വരാമെന്ന് അബൂദബി ദുരന്ത നിവാരണ സമിതി അറിയിച്ചു.ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്കും അല്ലാത്തവർക്കും വരാൻ കഴിയും . വാക് സിനെടുക്കാത്തെ സന്ദർശക വിസക്കാർക്കും നിബന്ധനകളോടെ പ്രവശനാനുമതി നൽകും . ഞായറാഴ്ച്ച മുതൽ പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വരും . ഇന്ത്യ ഉൾപ്പെടെ ഗ്രീൻ ലിസ്റ്റിലില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്സിനെടുക്കാത്ത റെസിഡൻറ് വിസക്കാരും സന്ദർശകരും പത്ത് ദിവസം ക്വാറൻറീനിൽ കഴിയണം . അബൂദബി വിമാനത്താവളത്തിലെത്തുമ്പോൾ പി.സി.ആർ പരിശോധന നടത്തുന്നതിനുപുറമെ ഒമ്പതാം ദിവസവും പരിശോധിക്കണം . അതേസമയം , വാക്സിനെടുത്തവർക്ക് ഏഴ് ദിവസം ക്വാറൻറീൻ മതി . ആറാം ദിവസം പി.സി.ആർ പരിശോധന നടത്തണം . നേരത്തെ വാക് സിനെടുത്തവർക്ക് പത്ത് ദിവസവും വാക്സിനെടുക്കാത്തവർക്ക് 12 ദിവസവുമായിരുന്നു ക്വാറൻറീൻ . പുതിയ നിബന്ധന പ്രകാരം ഇത് യഥാക്രമം ഏഴ് , പത്ത് ദിവസമായി ചുരുക്കി .


Post a Comment

0 Comments