Flash News

6/recent/ticker-posts

“ഹോം” കാണേണ്ട സിനിമ, അത് നമ്മുടെ കണ്ണ് നനയിക്കും; കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്

Views

ഇന്ദ്രന്‍സ് നായകനായ ഹോം എന്ന സിനിമക്ക് അഭിനന്ദനവുമായി മുൻ മന്ത്രി കെ ടി ജലീൽ. ആഗസ്റ്റ് 19ന് റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനവുമായി
എത്തിയിരിക്കുകയാണ് കെ ടി ജലീൽ . “ഹോം കാണേണ്ട സിനിമയാണ്. അത് നമ്മുടെ കണ്ണ് നനയിക്കും, ഒപ്പം മനസ്സിലെവിടെയോ തുരുമ്പെടുത്ത് കിടക്കുന്ന നന്മയുടെ തലത്തെ പൊടിതട്ടിയെടുത്ത് ഓർമ്മപ്പുറത്ത് എത്തിക്കുകയും ചെയ്യും ” എന്ന് കെ ടി ജലീൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. വിജയ് ബാബുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്.
ഇന്ദ്രന്‍സിനെ കൂടാതെ ശ്രീനാഥ് ഭാസി, വിജയ്ബാബു, മഞ്ജു പിള്ള, നസ്ലന്‍, കൈനകരി തങ്കരാജ്, കെപിഎസി ലളിത, ശ്രീകാന്ത് മുരളി, ജോണി ആന്റണി, പോളി വില്‍സണ്‍, മണിയന്‍പിള്ള രാജു, അനൂപ് മേനോന്‍, അജു വര്‍ഗീസ്, കിരണ്‍ അരവിന്ദാക്ഷന്‍, ചിത്ര, പ്രിയങ്ക നായര്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നു.


Post a Comment

0 Comments