Flash News

6/recent/ticker-posts

കാക്കഞ്ചേരി ബൈക്ക് അപകടം: യുവ അഭിഭാഷകൻ മരണപ്പെട്ടു.

Views

    ബൈക്കും ട്രക്കും കൂട്ടിയിടിച്ച് 
     യുവ അഭിഭാഷകൻ മരിച്ചു.

തേഞ്ഞിപ്പലം  : കാക്കഞ്ചേരി കിൻഫ്രക്ക് സമീപം ബൈക്കും ട്രക്കും കൂട്ടിയിടിച്ച് യുവ അഭിഭാഷകൻ മരിച്ചു.വഴിക്കടവ് മരുത സ്വദേശി അഡ്വ.ഇർഷാദ് ആണ് മരിച്ചത്.ചൊവ്വാഴ്ച പുലർച്ചെ 12.45 ഓടെയാണ് സംഭവം. യൂണിവേഴ്സിറ്റി ഭാഗത്തേക്ക് വരികയായിരുന്ന ഇർശാദിന്റെ മോട്ടോർ സൈകിളിൽ ട്രക്ക് ഇടിക്കുകയായിരുന്നു.


     അപകടത്തിൽ പെട്ട ബൈക്ക് 👆

അപകടം കണ്ട വഴി യാത്രക്കാരൻ ഉടൻ തന്നെ ഫാറൂക്ക് ക്രസന്റ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായായില്ല.യൂത്ത് ലീഗ് വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റായിരുന്നു മരിച്ച ഇർശാദ്.സംഭവത്തിൽ തേഞ്ഞിപ്പലം പോലീസ് അന്വേഷണം ആരംഭിച്ചു .




Post a Comment

0 Comments