Flash News

6/recent/ticker-posts

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ ഇനി പി ആർ ഒ മാരും

Views തിരുവനന്തപുരം • സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലേക്ക് പരാതിയുമായി എത്തുന്നവർക്കുമുന്നിൽ ഇനി സൗമ്യമായ പെരുമാറ്റവും ആശ്വാസവചനങ്ങളുമായി ആളുണ്ടാവും. പോലീസ് സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റാൻപോന്നതരത്തിൽ പൊതുജന സമ്പർക്ക ഓഫീസർമാരെ (പി.ആർ.ഒ.) എല്ലാ സ്റ്റേഷനുകളിലും നിയമിക്കാൻ നടപടി വരുന്നു. ചീഫ് സെക്രട്ടറിതല സമിതി, മന്ത്രിസഭ എന്നിവയുടെ അനുമതി ലഭിച്ചതോടെ ഇതുസംബന്ധിച്ച ശുപാർശ ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണ്.സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾ കൈകാര്യംചെയ്യാൻ നിലവിൽ വനിതാ ഉദ്യോഗസ്ഥരുടെ സഹായകേന്ദ്രം സംസ്ഥാനത്ത് ചില സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്നുണ്ട്. 

KeralaNewsSpecial Story സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ ഇനി പി ആർ ഒ മാരും 25 August 2021 തിരുവനന്തപുരം • സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലേക്ക് പരാതിയുമായി എത്തുന്നവർക്കുമുന്നിൽ ഇനി സൗമ്യമായ പെരുമാറ്റവും ആശ്വാസവചനങ്ങളുമായി ആളുണ്ടാവും. പോലീസ് സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റാൻപോന്നതരത്തിൽ പൊതുജന സമ്പർക്ക ഓഫീസർമാരെ (പി.ആർ.ഒ.) എല്ലാ സ്റ്റേഷനുകളിലും നിയമിക്കാൻ നടപടി വരുന്നു. ചീഫ് സെക്രട്ടറിതല സമിതി, മന്ത്രിസഭ എന്നിവയുടെ അനുമതി ലഭിച്ചതോടെ ഇതുസംബന്ധിച്ച ശുപാർശ ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണ്.സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾ കൈകാര്യംചെയ്യാൻ നിലവിൽ വനിതാ ഉദ്യോഗസ്ഥരുടെ സഹായകേന്ദ്രം സംസ്ഥാനത്ത് ചില സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്നുണ്ട്. പി.ആർ.ഒ. നിയമനത്തോടെ ജനസമ്പർക്കത്തിനുമാത്രമായി സ്റ്റേഷനിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് മുഴുവൻസമയ ചുമതല നൽകുകയാണ് ലക്ഷ്യം.പോലീസിനും പൊതുജനങ്ങൾക്കുമിടയിലെ കണ്ണിയായി മാറുകയും സേനയുടെ സേവനങ്ങളും അറിയിപ്പുകളും യഥാസമയം ജനങ്ങളിലെത്തിക്കുകയുമാണ് ഇവരുടെ ചുമതല.സ്റ്റേഷന്റെ മുൻഭാഗത്ത് ഇവർക്കായി പ്രത്യേകമുറി ഒരുക്കും. ജനകീയപ്രശ്നങ്ങളിൽ താത്പര്യവും അഭിരുചിയുമുള്ള പോലീസിലെത്തന്നെ മുതിർന്ന ഉദ്യോഗസ്ഥനാവും അതത് സ്റ്റേഷനിലെ ചുമതല. നിയമിക്കപ്പെടുന്നവർക്ക് പ്രത്യേകപരിശീലനം നൽകും. 

പെരുമാറ്റത്തിലെ സൗമ്യത, ഉയർന്ന കാര്യനിർവഹണശേഷി എന്നിവയാവും തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത.രാവിലെ എട്ടുമുതൽ വൈകീട്ട് എട്ടുവരെ സേവനമെന്ന രീതിയിലാവും നിയമനം. സ്റ്റേഷനിലെ മറ്റ്‌ ജോലികളിൽനിന്ന് ഇവരെ ഒഴിവാക്കും.സ്റ്റേഷനുകളിൽ താത്പര്യമുള്ള മറ്റ് ഉദ്യോഗസ്ഥർക്കും പി.ആർ.ഒ. പരിശീലനം നൽകാൻ ആലോചനയുണ്ട്. നിലവിലുള്ളയാളുടെ അവധിസമയത്ത് ഇവരിലൊരാൾ പി.ആർ.ഒ.യുടെ ചുമതല വഹിക്കുമെന്നും അധികൃതർ പറഞ്ഞു. 


Post a Comment

0 Comments