Flash News

6/recent/ticker-posts

യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം: രണ്ട് സ്ത്രീകളുൾപ്പെടെ നാല് പേർ അറസ്റ്റിൽ.

Views
ഇരിങ്ങാലക്കുടയില്‍ വാടക തര്‍ക്കത്തിന്‍റെ പേരില്‍ യുവാവിനെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

വീട്ടില്‍ അതിക്രമിച്ച്‌ കയറിയ സംഘത്തിന്‍റെ മര്‍ദനമേറ്റ് കീഴുത്താണി സ്വദേശി സൂരജ് ഇന്നലെയാണ് കൊല്ലപ്പെട്ടത്. സൂരജിന്‍റെ പിതാവ് ശശിധരനും സഹോദരന്‍ സ്വരൂപും ഗുരുതരാവസ്‌ഥയില്‍ ചികിത്സയിലാണ്.

വീഡിയോ കാണുക👇



തൃശൂര്‍ പൊറുത്തിശ്ശേരി സ്വദേശി ലോറന്‍സ്, ഭാര്യ സിന്ധു, കോമ്ബാറ സ്വദേശി ഷാജു, ഭാര്യ രഞ്ജിനി എന്നിവരെയാണ് കാട്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ലോറന്‍സിന്‍റെ വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്ന ശശിധരനും കുടുംബവും വീട് ഒഴിയുന്നത് സംബന്ധിച്ച്‌ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു.

ഉത്രാട ദിവസം വീട്ടില്‍ അതിക്രമിച്ച്‌ കയറിയ സംഘം ശശിധരനെയും മക്കളായ സൂരജിനെയും സ്വരൂപിനെയും കമ്ബിപ്പാര കൊണ്ട് മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂവരെയും നാട്ടുകാര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്. പുലര്‍ച്ചയോടെ സൂരജ് മരിക്കുകയായിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്.


Post a Comment

0 Comments