Flash News

6/recent/ticker-posts

പ്രമുഖ ചലച്ചിത്ര നടി ചിത്ര അന്തരിച്ചു..

Views

ചെന്നൈ∙ പ്രമുഖ ചലച്ചിത്ര നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ചെന്നൈ സാലിഗ്രാമിൽ നടക്കും.

1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ് ചിത്ര ജനിച്ചത്. ‘രാജപർവൈ’ ആണ് ആദ്യ സിനിമ. ആട്ടക്കലാശത്തിലൂടെ മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം. അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, ഏകലവ്യൻ തുടങ്ങിയവയാണ് മലയാളത്തില്‍ അഭിനയിച്ച പ്രധാന സിനിമകൾ. 

2001ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന സിനിമയിലാണ് ചിത്ര ഒടുവിലായി അഭിനയിച്ചത്. തമിഴ് സീരിയലുകളിൽ സജീവമായിരുന്നു. ബിസിനസ്സുകാരനായ വിജയരാഘവന്‍ ആണ് ചിത്രയുടെ ഭര്‍ത്താവ്. മകൾ: മഹാലക്ഷ്മി.


*നടി ചിത്ര അന്തരിച്ചു.  ചിത്രയുടെ ജീവിതവും സിനിമയും*
*◾21/08/2021◾*
https://chat.whatsapp.com/IRh6GxKeczkEAjv43TKEWd
മലയാളം തമിഴ് ചലച്ചിത്രരംഗത്ത് അഭിനേത്രി എന്ന നിലയിൽ 1980-2000 കാലത്ത് പ്രവർത്തിച്ചിരുന്ന സ്ത്രീ ആണ് ചിത്ര. തെന്നിന്ത്യയിലെ മിക്ക നായകർക്കും ഒപ്പം അഭിനയിച്ചിട്ടുള്ള ചിത്ര ഏകദേശം 100 ലധികം ചിത്രത്തിൽ വേഷമിട്ടു. ആറു വയസ്സുള്ളപ്പോൾ അപൂർവ്വരാഗങ്ങളിൽ ഒരു കത്തുകൊടുക്കുന്ന ഷോട്ടിൽ അഭിനയിച്ചെങ്കിലും ആട്ടക്കലാശം എന്ന ചിത്രത്തിൽ മോഹൻലാലിനു നായികയായിട്ടാണ് ചലച്ചിത്രരംഗത്തെത്തുന്നത്.. ഇദയം നല്ലെണ്ണയുടെ പരസ്യമോഡലാവുകയും അത് വിജയിക്കുകയും ചെയ്തതിനാൽ നല്ലെണ്ണചിത്ര എന്ന അപരനാമത്തിൽ അറിയപ്പെട്ടു.അമരം, അദ്വൈതം, പൊന്നുച്ചാമി തുടങ്ങി നിരവധി വേഷങ്ങൾ  ശ്രദ്ദേയമായി```

*വ്യക്തിജീവിതം*

```കൊച്ചിയിൽ രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ൽ ജനിച്ചു. ദിവ്യ എന്ന ഒരു അനുജത്തിയുണ്ട്. കൊച്ചി ഗവർമെന്റ് ഗേൾസ് ഹൈസ്കൂളിൽ പഠിച്ചു. അച്ഛൻ മൈലാപ്പൂരിൽ റയില്വേയിൽ ഇലട്രിക്കൽ എഞ്ചിനീയറായിരുന്നതിനാൽ പിന്നീട് ഐ.സി എഫ് സ്കൂളിലാണ് പഠിച്ച്ത്. 1990ൽ വിജയരാഘവനെ വിവാഹം ചെയ്തു. ശ്രുതി എന്ന മകൾ ഉണ്ട്. അമ്മ ചെറുപ്പത്തിലെ മരിച്ചു. ഇപ്പോൾ തമിഴ് സീരിയലുകളിൽ അഭിനയിക്കുന്നുണ്ട്. ```

മലയാള ചിത്രങ്ങൾ👇

2002 ആഭരണച്ചാർത്ത്
2001 സൂത്രധാരൻ റാണിമാ ദിലീപ്, മീര ജാസ്മിൻ ലോഹിതദാസ്
2001 സെൻസർ
2000 മിസ്റ്റർ ബട്ട്ലർ - ദിലീപ്, ഇന്നസെന്റ് ശശിശങ്കർ
1999 മഴവില്ല് കത്രീന കുഞ്ചാക്കോ ബോബൻ, പ്രീതി ഝംഗിയാനി ദിനേഷ് ബാബു
1999 ഉസ്താദ് അംബിക സിബി മലയിൽ
1999 ഭാര്യവീട്ടിൽ പരമസുഖം ദുർഗ്ഗ രാജൻ സിത്താര
1998 കല്ലുകൊണ്ടൊരു പെണ്ണ് പങ്കജവല്ലി വിജയശാന്തി, സുരേഷ് ഗോപി ശ്യാമപ്രസാദ്
1998 മന്ത്രിക്കൊച്ചമ്മ ഡോക്റ്റർ
1997 ആറാം തമ്പുരാൻ തോട്ടത്തിൽ മീനാക്ഷി മോഹൻലാൽ, മഞ്ജു വാരിയർ ഷാജി കൈലാസ്
1997 രാജതന്ത്രം സീതാലക്ഷ്മി
1997 ഋഷ്യശൃംഗൻ മോളി ടീച്ചർ
1997 അടിവാരം കസ്തൂരി വിജയരാഘവൻ, മുരളി ജോസ് തോമസ്
1997 ഇക്കരെയാണെന്റെ മാനസം പങ്കജാക്ഷി
1996 സ്വർണ്ണകിരീടം
1995 ചൈതന്യം ശ്രീദേവി
1995 പ്രായിക്കര പാപ്പാൻ സരസു മുരളി, ജഗദീഷ്, ഗീത (നടി) ടി.എസ് സുരേഷ്ബാബു
1995 സാദരം മാലതി സുരേഷ് ഗോപി, Lalu Alex Jose Thomas
1995 സ്പെഷൽ സ്ക്വാഡ് ആലിസ്
1994 ചീഫ് മിനിസ്റ്റർ കെ ആർ ഗൗതമി അനിത ഗീത (നടി)
1994 കമ്മീഷണർ ശ്രീലത വർമ്മ സുരേഷ് ഗോപി, രതീഷ് ഷാജി കൈലാസ്
1994 കടൽ കൊച്ചുമേരി സിദ്ദീഖ് ഷമീർ
1994 ഡോളർ തങ്കമ്മ
1994 രുദ്രാക്ഷം ഡോക്റ്റർ സുരേഷ് ഗോപി, ആനി ഷാജി കൈലാസ്
1993 പാഥേയം പത്മിനി മമ്മുട്ടി, ചിപ്പി ഭരതൻ
1993 അമ്മയാണെ സത്യം മാർഗററ്റ് മുകേഷ്, ആനി ബാലചന്ദ്രമേനോൻ
1993 ദേവാസുരം സുഭദ്രാമ്മ മോഹൻലാൽ ജനാർദ്ദനൻ ഐ.വി. ശശി
1993 ഏകലവ്യൻ ഹേമാംബര സുരേഷ് ഗോപി, സിദ്ദീഖ് ഷാജി കൈലാസ്
1993 പൊന്നുച്ചാമി കനകം സുരേഷ് ഗോപി അലി അക്ബർ
1993 തലമുറ ഡോക്ടർ
1992 മഹാൻ ബീവി
1992 അദ്വൈതം കാർത്തി പ്രിയദർശൻ
1992 നാടോടി സുശീല മോഹൻലാൽ, സുരേഷ് ഗോപി തമ്പി കണ്ണന്താനം
1992 മാന്ത്രികച്ചെപ്പ് സാബുവിന്റെ ഭാര്യ സുനിത (നടി)
1991 നയം വ്യക്തമാക്കുന്നു മമ്മുട്ടി,ശാന്തികൃഷ്ണ ബാലചന്ദ്രമേനോൻ
1991 പാരലൽ കോളജ് സുധ സുരേഷ് ഗോപി, ഗീത (നടി) തുളസിദാസ്
1991 അമരം ചന്ദ്രിക മമ്മുട്ടി, മാതു ഭരതൻ
1991 കടലോരക്കാറ്റ് സിസിലി
1991 കൺകെട്ട് ശ്യാമ ജയറാം, ശ്രീനിവാസൻ, ശോഭന Rajan Balakrishnan
1991 നഗരത്തിൽ സംസാരവിഷയം സൂസൻ
1991 ഇരിക്കൂ എം ഡി അകത്തുണ്ട് സുജാത മുകേഷ് (നടൻ), സുനിത (നടി), സിദ്ദീഖ്
1991 ഒരുതരം രണ്ടുതരം മൂന്നുതരം ലേഖ
1991 കൂടിക്കാഴ്ച മോളിക്കുട്ടി
1991 കാക്കത്തൊള്ളായിരം രാധിക
1990 മാലയോഗം റോസിലി സിബി മലയിൽ
1990 രാജവാഴ്ച അമ്മിണിക്കുട്ടി ജെ. ശശികുമാർ
1990 ഈ തണുത്ത വെളുപ്പാൻ കാലത്ത് പത്മ മമ്മുട്ടി, നെടുമുടി വേണു ജോഷി
1990 കളിക്കളം രമണി മമ്മുട്ടി, മുരളി സത്യൻ അന്തിക്കാട്
1990 പരമ്പര മേരി ലോറൻസ് മമ്മുട്ടി, സുമലത സിബി മലയിൽ
1989 ഒരു വടക്കൻ വീരഗാഥ കുഞ്ഞുണ്ണൂലി മമ്മുട്ടി, ബാലൻ കെ. നായർ ഹരിഹരൻ
1989 പ്രഭാതം ചുവന്നതെരുവിൽ
1989 അസ്ഥികൾ പൂക്കുന്നു
1988 മുക്തി ജയശ്രീ നായർ
1987 കയ്യെത്തും ദൂരത്ത് വീണ
1986 ശോഭ് രാജ് ആയിഷ മോഹൻലാൽ, ടി.ജി. രവി ജെ. ശശികുമാർ
1986 ഒന്ന് രണ്ട് മൂന്ന്
1986 പഞ്ചാഗ്നി Sarada മോഹൻലാൽ, ഗീത ഹരിഹരൻ
1986 അന്നൊരു രാവിൽ ഗായത്രി
1986 നിമിഷങ്ങൾ Ravi's wife
1985 കൊതി തീരും വരെ -
1985 തൊഴിൽ അല്ലെങ്കിൽ ജയിൽ
1985 ഒടുവിൽകിട്ടിയ വാർത്ത്
1985 വസന്തസേന നന്ദിനി കെ.വിജയൻ
1985 ആഴി
1985 പത്താമുദയം അമ്മിണിക്കുട്ടി
1985 ഉയരും ഞാൻ നാടാകെ രജനി
1985 മാന്യമഹാജനങ്ങളേ
1985 കഥ ഇതുവരെ സൂസി
1984 പാവം പൂർണിമ സുശീല
1984 ഇവിടെ ഇങ്ങനെ രമ ജോഷി
1983 ആട്ടക്കലാശം മേരിക്കുട്ടി പ്രേം നസീർ, മോഹൻലാൽ ജെ. ശശികുമാർ ആദ്യചിത്രം
1981 വളർത്തുമൃഗങ്ങൾ സർക്കസ്സുകാരി
1977 അനുഗ്രഹം
1975 കല്യാണപ്പന്തൽ

കൂടാതെ നിരവധി തമിഴ്‌ , തെലുഗു, ഹിന്ദി ചിത്രങ്ങളിലും വേഷമിട്ടുPost a Comment

1 Comments

  1. ആദരാഞ്ജലികൾ . ആത്മാവിന് നിത്യ‌ശാന്തി ലഭിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു .

    ReplyDelete