Flash News

6/recent/ticker-posts

ഒരു ദിവസം ഒരു കോടി വാക്സിൻ; ഒരു കോടി വാക്സിൻ എന്ന നേട്ടം കൈവരിച്ച് ഇന്ത്യ

Views

കോവിഡ് വാക്സിനേഷനിൽ പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് രാജ്യം. 24 മണിക്കൂറിനിടെ ഒരു കോടിയിലധികം ആളുകളാണ് രാജ്യത്ത് വാക്സിൻ സ്വീകരിച്ചത്. ഇന്ന് രാത്രി ഏഴ് മണിവരെയുള്ള കണക്കുകൾ അനുസരിച്ച് 93.08 ലക്ഷം വാക്സിനേഷനുകളാണ് രാജ്യത്ത് നൽകിയത്.
സുപ്രധാന നേട്ടമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പ്രതികരിച്ചത്. വാക്സിനേഷൻ സ്വീകരിക്കുന്നവർക്കും വിജയകരമാക്കുന്നവർക്കും അഭിനന്ദനങ്ങളെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.                                 ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വാക്സിനേഷൻ നടന്നത്. 25 ലക്ഷത്തിലധികമാണ് ഉത്തർപ്രദേശിലെ ഇന്നത്തെ വാക്സിനേഷൻ. വാക്സിനേഷൻ കണക്കിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇതോടെ ഇന്ത്യ എത്തിയിരിക്കുന്നത്.ജുലൈ 21 ന് ചൈനയാണ് ഏറ്റവും കൂടുതൽ വാക്സിനേഷൻ നൽകിയത്. 20.8 ദശലക്ഷമായിരുന്നു അന്ന് ചൈനയിൽ നൽകിയ വാക്സിനേഷൻ.


ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ നടന്നത്. ഇതുവരെ 15 കോടി ഡോസ് വാക്സിൻ ഓഗസ്റ്റ് മാസത്തിൽ മാത്രം വിതരണം ചെയ്തു കഴിഞ്ഞു. ജുലൈയിൽ 13.45 കോടിയും ജൂണിൽ 11.97 കോടി ഡോസ് വാക്സിനുമാണ് രാജ്യത്ത് നൽകിയത്.              ഓഗസ്റ്റ് മാസം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ 17 കോടിയിലധികം ഡോസ് വാക്സിൻ നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു. സെപ്റ്റംബർ മാസത്തിൽ 20 കോടിയിലധികം വാക്സിൻ ഡോസ് നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു.


രാജ്യത്ത് പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ള അമ്പത് ശതമാനം പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു. ഈ വര്‍ഷം ജനുവരി 16നാണ് രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിച്ചത്. ഇതിനകം വാക്‌സിനേഷനുകളുടെ ആകെ എണ്ണം 61 കോടി പിന്നിട്ടതായി കേന്ദ്രസർക്കാർ അറിയിച്ചു.


നിലവില്‍ രാജ്യത്ത് 47.3 കോടി ആളുകള്‍ ഒരു ഡോസും 13 കോടി പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.


Post a Comment

0 Comments