Flash News

6/recent/ticker-posts

ഖാസിമിൻെറ ജീവിതം നമ്മുടെ കൈകളിലാണ്....മരുന്ന് കമ്പിനിക്ക് ഇന്ന് ഉറപ്പ് നൽകാനായാൽ....!

Views
                 ✍️NSNM- PALANI

"നിക്ക് സൈക്കിള് ഓടിക്കണം...." മുച്ചക്ര സൈക്കിൾ നോക്കി ഖാസിം മോൻ പറയുമ്പോൾ അതിൽ അവനെ ഇരുത്തി, സൈക്കിൾ ചവിട്ടാനാകാതെ നിസ്സഹായനായി നമ്മുടെ മുഖത്തേക്കൊരു നോട്ടമുണ്ട്..!കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടു.എസ് എം എ എന്ന മാരക രോഗം ബാധിച്ച ഖാസിമിൻ്റെ ശരീരത്തെ ഈ രോഗം പൂർണ്ണമായി ബാധിക്കാൻ ഇനി വെറും 6 ദിവസം.! അഥവാ, രണ്ട് വയസ്സ് പൂർത്തിയാകും മുമ്പ് 18 കോടി വിലവരുന്ന മരുന്ന് ഖാസിമിന് നൽകാനായാൽ അവൻെറ കുഞ്ഞു സ്വപ്നങ്ങൾ നിറവേറ്റാൻ കഴിയും. ഇന്ന് തന്നെ മരുന്ന് കമ്പനിയുമായി കരാർ ചെയ്താലേ 6 ദിവസത്തിനകം മരുന്ന് ലഭിക്കൂ... 18 കോടി രൂപ തികയാതെ മരുന്നിന് കരാർ ചെയ്യാനും കഴിയില്ല.അതിനായി 3.65 കോടി രൂപ കൂടി വേണം. അതിന് ഉദാരമതികളുടെ സഹായം മാത്രമല്ലാതെ മറ്റൊരു വഴിയില്ല. രണ്ട് വയസ്സിനു മുമ്പ് മരുന്ന് ലഭിക്കാനായില്ലെങ്കിൽ കുഞ്ഞു ഖാസിം മരണം വരെ അസഹ്യമായ വേദനയിൽ നീറി നീറി കഴിയേണ്ടി വരും. കിന്നരിപ്പല്ലു കാണിച്ച് ചിരിക്കുന്ന മുഖം വാടിപ്പോകും. കൈകാലുകൾ ചലിക്കാതെയാകും. ഇപ്പോൾ തന്നെ അരക്കു കീഴെ രോഗം കീഴ്പ്പെടുത്തിയില്ലേ... കരുണ വറ്റാത്ത കാരുണ്യ ഹൃദയങ്ങളോടല്ലാതെ ആരോട് സഹായം തേടാനാണ്. ഒത്ത് പിടിച്ചാൽ നേടാൻ കഴിയാത്തതായി ഒന്നുമില്ല.ഖാസിമിനെ സ്വന്തം മകൻ്റെ സ്ഥാനത്ത് കണ്ട് നമുക്ക് കഴിയുന്ന തുക നൽകി അവനെ ചേർത്ത് നിർത്താം...
     ഇതേ രോഗം ബാധിച്ച മുഹമ്മദിന് വേണ്ടി നമ്മൾ കൈകോർത്ത് 46.78 കോടി രൂപ നേടിയെടുത്തതിൽ, മുഹമ്മദിനും ഇതേ രോഗം ബാധിച്ച മുഹമ്മദിൻ്റെ സഹോദരിക്കും വേണ്ട ചികിത്സാ ചിലവ് കഴിച്ച് 8.5 കോടി രൂപ അവർ ഖാസിമിന് നൽകിയിട്ടുണ്ട്.മുഹമ്മദിന് ഈ മരുന്ന് ലഭിച്ചു കഴിഞ്ഞു. എന്നാൽ ,അവൻ്റെ സഹോദരിക്ക് ഈ മരുന്ന് സ്വീകരിക്കാനാകില്ല. കാരണം, വയസ്സ് തന്നെ.
      ഇതേ രോഗം ബാധിച്ച ഇമ്രാൻ എന്ന ആറു മാസം പ്രായമായ കുഞ്ഞിന് വേണ്ടി എല്ലാവരും ചേർന്ന് 16 കോടിയോളം രൂപ സ്വരൂപിച്ചു. പക്ഷേ, ഇമ്രാൻ വിധിക്ക് കീഴടങ്ങി ഈ ലോകത്തോട് വിട പറയുകയാണുണ്ടായത്.ഇമ്രാൻെറ ജീവന് വേണ്ടി പലവിധ പണപ്പിരിവും നമ്മൾ കണ്ടതാണ്. എന്നാൽ, ഇതിൽ നിന്നൊക്കെ വ്യത്യസ്ഥമായി ഒരു കൂട്ടം യുവാക്കളുടെ പ്രവർത്തനം ഇവിടെ ഉദ്ധരിക്കട്ടെ. പല സംഘടനകളും അവർ നൽകുന്ന തുക വാർത്തയാക്കിയിരുന്നു.എന്നാൽ, മങ്കട ബ്ലോക്ക് പഞ്ചായത്തിലെ വെള്ളില - കോഴിക്കോട്ടു പറമ്പ് എന്ന പ്രദേശത്തെ യുവജന കൂട്ടായ്മ എന്ന സംഘടന ബിരിയാണി ചലഞ്ച് എന്ന ഒരു വലിയ ടാസ്ക് തന്നെ ഏറ്റെടുത്തു.742 പേർക്ക് കോഴി ബിരിയാണി 100 രൂപ വെച്ച് അന്നവർ വിളമ്പി.അതിലേക്ക് ആവശ്യമായ എല്ലാ ചിലവുകളും ഇതിൽ നിന്ന് വഹിക്കുകയും പുറമെ പലരും സംഭാവനകൾ നൽകിയും ബക്കറ്റ് പിരിവ് നടത്തിയും ഇമ്രാൻ്റെ ജീവന് വേണ്ടി അവർ അഹോരാത്രം പരിശ്രമിച്ചു.3,37,500 രൂപ ആ കുരുന്നിന് വേണ്ടി അവർ നൽകി.നിർഭാഗ്യമെന്ന് പറയട്ടെ; മലയാളക്കരയെ കണ്ണീരിലാഴ്ത്തി ആ കുഞ്ഞ് അന്ന് രാത്രി മരണമടഞ്ഞു.കോഴിക്കോട്ടുപറമ്പിലെ യുവാക്കളുടെ ഈ ബിരിയാണി ചലഞ്ച് ഒരാളുടെ വാട്സപ്പ് സ്റ്റാറ്റസിൽ നിന്നാണ് കണ്ടത്.അവരുമായി ഇതേ കുറിച്ച് അന്വേഷിച്ചു,  അവർ എല്ലാ വിവരങ്ങളും നൽകിയെങ്കിലും പേര് വ്യക്തമാക്കാൻ മനസ് കാണിച്ചില്ല.പ്രശസ്തി ആഗ്രഹിക്കാത്ത ഇത്തരം സദ് പ്രവർത്തികൾ അഭിനന്ദനാർഹമാണ്.


       ഖാസിം മോന് കഴിയുന്ന എല്ലാ സഹായ സഹകരണവും നൽകണം. താഴെ അക്കൗണ്ട് നമ്പറും ഗൂഗിൾ പേ നമ്പറും നൽകിയിരിക്കുന്നു .
     
A/c No: 13280200001942 IFSC: FDRLO001238 MOHAMMED QASIM CHIKILSA SAHAYA COMMITTEE FEDERAL BANK, ERIAM BRANCH

→Google Pay 8921445260


Post a Comment

0 Comments