Flash News

6/recent/ticker-posts

പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത; താമസവീസ കാലാവധി ഡിസംബര്‍ ഒന്‍പത് വരെ യുഎഇ നീട്ടി.

Views
പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത; താമസവീസ കാലാവധി ഡിസംബര്‍ ഒന്‍പത് വരെ യുഎഇ നീട്ടി.


📌വിസ കാലാവധി കഴിഞ്ഞത്​ മൂലം
നാട്ടിൽ കുടുങ്ങിയവർക്ക്​ ആശ്വാസം.

ദുബൈ: ദുബൈയി​ലെ കാലാവധി കഴിഞ്ഞ താമസ വിസക്കാരുടെ വിസ കാലാവധി നീട്ടി നൽകുന്നു. 

ജി.ഡി.ആർ.എഫ്​.എയുടെ വെബ്​സൈറ്റ്​ വഴി പരിശോധിച്ചപ്പോഴാണ്​ കാലാവധി നീട്ടിക്കിട്ടിയ വിവരം യാത്രക്കാർ അറിയുന്നത്​. 

ഇക്കാര്യത്തിൽ ഔദ്യോഗിക
സ്​ഥിരീകരണം വന്നിട്ടില്ലെങ്കിലും നല്ലൊരു ശതമാനം പ്രവാസികൾക്കും രണ്ടോ മൂന്നോ നാലോ മാസത്തേക്ക്​ വിസ കാലാവധി നീട്ടിക്കിട്ടിയിട്ടുണ്ട്​. 

നിലവിൽ ദുബൈ വിസക്കാർക്ക്​ മാത്രമാണ്​ കാലാവധി നീട്ടിക്കിട്ടിയിരിക്കുന്നത്​. അബൂദബി, ഷാർജ ഉൾപെടെ മറ്റ്​ എമിറേറ്റുകളിലെ വിസകളുടെ കാലാവധിയും ഇത്തരത്തിൽ നീട്ടുമെന്ന പ്രതീക്ഷയിലാണ്​ പ്രവാസികൾ.

അതേസമയം, ​മെയ്​ മാസത്തിന്​ ശേഷം കാലാവധി അവസാനിച്ച വിസകളുടെ എക്​സ്​പയറി ഡേറ്റാണ്​ നിലവിൽ നീട്ടിയിരിക്കുന്നതെന്നാണ്​ അറിയാൻ കഴിഞ്ഞത്​​. 

ചിലർക്ക്​ ഒരു മാസം അധികം ലഭിച്ചപ്പോൾ ഭൂരിപക്ഷം പേർക്കും എക്​സ്​പയറി ഡേറ്റ്​ കാണിക്കുന്നത്​ നവംബർ 9, ഡിസംബർ 9 തീയതികളാണ്​. 

ഇതോടെ ദുബൈയിലേക്ക്​ യാത്ര ചെയ്യാൻ ജി.ഡി.ആർ.എഫ്​.എയുടെ അനുമതി ലഭിച്ചുതുടങ്ങിയതായി അനുഭവസ്​ഥർ പറയുന്നു.

ദുബൈയിലെ താമസവിസക്കാർ നാട്ടിലാണെങ്കിൽ ആറ്​ മാസത്തിനുള്ളിൽ ദുബൈയിലെത്തി വിസ പുതുക്കണമെന്നാണ്​ നിയമം. 

എന്നാൽ, യാത്രാവിലക്ക്​ മൂലം പലർക്കും ഇതിന്​ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇവരുടെ വിസ കാലാവധി കഴിഞ്ഞിരുന്നു. 

ഇത്തരക്കാർക്ക്​ ദുബൈയിലെത്തി വിസ പുതുക്കാനുള്ള അവസരമാണ്​ ഇപ്പോൾ ലഭിച്ചിരിക്കുന്നത്​. 

https://amer.gdrfad.gov.ae/visa-inquiry എന്ന ലിങ്ക്​ വഴി വിസ കാലാവധി പരിശോധിക്കാം.


Post a Comment

0 Comments