Flash News

6/recent/ticker-posts

നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി ദുബായിലേക്ക്; വിമാനത്തില്‍ നിന്നുള്ള താരത്തിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Views
കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് നീണ്ട ഇടവേളയ്ക്കു ശേഷം ആദ്യമായി ദുബായിലേക്ക് യാത്ര തിരിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. യാത്രക്കിടെ കൈരളി ടിവി ഡയറക്ടര്‍ വി കെ അഷ്റഫിനൊപ്പം വിമാനത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനും ഗോള്‍ഡന്‍ വിസ സ്വീകരിക്കാനുമായാണ് രണ്ടു വര്‍ഷത്തിന് ശേഷം മമ്മൂട്ടി ഗള്‍ഫിലെത്തുന്നത്. 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ സര്‍ക്കാര്‍ അനുവദിച്ചത്. ആദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. കലാരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്താണ് മമ്മൂട്ടിക്കും മോഹന്‍ലാലിനും ഗോള്‍ഡന്‍ വിസ നല്‍കിയത്
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വം ഫൈനല്‍ ഷെഡ്യൂളിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് മമ്മൂട്ടിക്ക് ഈ ഷെഡ്യൂളില്‍ ഉള്ളത്. അമല്‍ നീരദ് ചിത്രം പൂര്‍ത്തിയാക്കി ഈ മാസം തന്നെ മമ്മൂട്ടി പുഴുവില്‍ ജോയിന്‍ ചെയ്യും.


Post a Comment

0 Comments