Flash News

6/recent/ticker-posts

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍, ആര്‍ടിപിസിആര്‍ നെഗറ്റീവെങ്കിലും ഇളവില്ല; കര്‍ണാടക.

Views



▫️കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി ഉത്തരവിറക്കി.

ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിനുശേഷം എട്ടാ ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. വിമാനത്താവളങ്ങളിലും റെയില്‍വേസ്റ്റേഷനിലും ഇതിനായി പ്രത്യേക ക‍ര്‍മ്മസമിതിയെ നിയോഗിക്കും. അതിര്‍ത്തിയിലും പരിശോധന കര്‍ശനമാക്കുമെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ അറിയിപ്പ്.

രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് യാത്ര ചെയ്യാന്‍ ആര്‍ടിപിസിആര്‍ പരിശോധന വേണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം. എന്നാല്‍ ഇതിന് വിരുദ്ധമാണ് കര്‍ണാടകത്തിന്റെ പുതിയ ഉത്തരവ്. കേരളത്തില്‍ നിന്ന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവരാണെങ്കില്‍ പോലും ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. വാക്സിന്‍ എടുത്തവര്‍ക്കും ഇളവില്ല.


Post a Comment

0 Comments