Flash News

6/recent/ticker-posts

ഇന്ത്യക്കാര്‍ക്ക് വൈകാതെ സന്ദര്‍ശക വിസയില്‍ നേരിട്ട് യുഎഇയില്‍ എത്താന്‍ കഴിഞ്ഞേക്കും

Views
ദുബായ്: ഇന്ത്യൻ പൗരന്മാ‍‍‍ർക്ക് വൈകാതെ തന്നെ സന്ദര്‍ശക വിസയില്‍ യു.എ.ഇയിലേക്ക് നേരിട്ടെത്താന്‍ അവസരമുണ്ടാകുമെന്ന് സൂചന. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇത് സംബന്ധിച്ച സൂചന നല്‍കുന്നത്. ഈ മാസം അവസാനത്തോടെ യാത്രാ നിയന്ത്രണങ്ങളില്‍ വലിയ ഇളവുണ്ടാകാനാണ് സാധ്യത.

അതേസമയം നിലവിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് സന്ദർശക വിസയിൽ ദുബായിലേക്ക് വരാൻ സാധിക്കും. 14 ദിവസം മറ്റൊരു രാജ്യത്ത് താമസിച്ചവര്‍ക്കാണ് ദുബായിലേക്ക് പ്രവേശനാനുമതി നല്‍കുക. യാത്രയ്ക്ക് മുമ്പ് ജി.ഡി.ആർ.എഫ്.എ അനുമതി നേടിയിരിക്കണം. പുറപ്പെടുന്ന രാജ്യങ്ങള്‍ക്കനുസരിച്ച് പി.സി.ആര്‍. പരിശോധനാ സമയത്തില്‍ മാറ്റമുണ്ടാകും. 48 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര്‍. പരിശോധനാ ഫലം ഉണ്ടായിരിക്കണം. യാത്രയ്ക്ക്  6 മണിക്കൂറിനുള്ളില്‍ എടുത്ത റാപ്പിഡ് പി.സി.ആര്‍ ടെസ്റ്റും നിര്‍ബന്ധമാണ്.

ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് അടക്കം യു.എ.ഇ. അംഗീകരിച്ച വാക്‌സിനുകള്‍  എടുത്ത താമസവിസക്കാര്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാന്‍ നേരത്തെ തന്നെ അവസരം നൽകിയിരുന്നു. ഇന്‍ഡിഗോ ഗോഎയര്‍ അടക്കമുള്ള വിമാനകമ്പനികള്‍ ഇത്തരം വാക്‌സിനെടുത്തവരെ യുഎഇയിലെത്തിച്ചു തുടങ്ങി.


Post a Comment

0 Comments