Flash News

6/recent/ticker-posts

സെപ്റ്റംബർ 5 അധ്യാപകദിനം

Views

#സെപ്റ്റംബർ_ 5
#അധ്യാപകദിനം
♥️♥️♥️♥️♥️♥️

അന്ന് ആ കറുത്ത ബോർഡിൽ വെളുത്ത ചോക്ക് കഷ്ണം കൊണ്ട് അവർ കുറിച്ചിട്ടത് നമ്മുടെ ജീവിതമായിരുന്നു...

വക്ക് പൊട്ടിയ സ്ളേറ്റിൽ  വാക്കുകൾ പലപ്പോഴും തെറ്റിപ്പോയപ്പോൾ എല്ലാം മായിച്ചു കളഞ്ഞു നമ്മുടെ കൈപിടിച്ച് എഴുതി തന്നത് ജീവിത മാർഗമായിരുന്നു...

അന്ന് അവർ ചൂരൽ കൊണ്ട് നൽകിയ അടികളാണ് ഇന്ന് നമ്മളിൽ പലരെയും അടിതെറ്റാതെ പിടിച്ചു നിർത്തുന്നത്....

' അ ' എന്ന് എഴുതി അമ്മ എന്ന് പറഞ്ഞു തന്ന ടീച്ചർമാരും ഇരുട്ടിൽ നിന്ന് അറിവിന്റെ പുതിയൊരു ലോകത്തേക്ക് നമ്മളെ നയിക്കുകയായിരുന്നു...

വീണ്ടുമൊരു അധ്യാപക ദിനം കൂടി...

പഠിക്കുക, പഠിക്കുക, വീണ്ടും പഠിക്കുക... അതോടൊപ്പം നിങ്ങളെ നിങ്ങളാക്കി മാറ്റിയ പ്രിയപ്പെട്ട അധ്യാപകരെ ഓർക്കുക.. അവർക്കായി പ്രാർത്ഥിക്കുക..

ആദ്യാക്ഷരം നുകർന്നു തന്ന മാതാപിതാക്കൾക്ക് നന്ദി പറഞ്ഞു കൊണ്ടായിരിക്കട്ടെ ഓരോ അദ്ധ്യാപക ദിനങ്ങളുടെയും തുടക്കം



Post a Comment

0 Comments